SHARE

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ തുടർച്ചയായി 32 മത്സരങ്ങൾ തോൽവിയറിതെ കുതിച്ച് ക്ലബ് റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ്. ഇന്നലെ മെഴ്സിസെഡ് ഡെർബിയിൽ എവർട്ടൻ തകർത്തെറിഞ്ഞതോടെയാണ് പുതിയ ക്ലബ് റെക്കോർഡ് യുർ​ഗൻ ക്ലോപ്പിന്റെ കീഴിലുള്ള സംഘം സ്വന്തമാക്കിയത്.

പ്രമീയർ ലീ​ഗിൽ ജനുവരിയിൽ മാഞ്ചസ്റ്റർ സിറ്റിയോട് തോറ്റതിന് ശേഷം പിന്നീടിതുവരെ ലിവർപൂൾ തോൽവിയറിഞ്ഞിട്ടില്ല. ഈ സീസണിൽ ഇതുവരെ നടന്ന 15 മത്സരങ്ങളിൽ പതിനാലിലും ലിവർപൂൾ ജയിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡിനോട് മാത്രമാണ് ലിവർപൂൾ ഇക്കുറി സമനില വഴങ്ങിയത്. ഇന്നലെ എവർട്ടനെ രണ്ടിനെതിരെ അഞ്ച് ​ഗോളുകൾക്കായിരുന്നു ലിവർപൂൾ തകർത്തത്. ഇതോടെ രണ്ടാം സ്ഥാനത്തുള്ള ലെസ്റ്റർ സിറ്റിയേക്കാൾ എട്ട് പോയിന്റ് മുന്നിലാണിപ്പോൾ ലിവർപൂൾ.

-Advertisement-

ഈ വിജയത്തോടെ ലിവർപൂൾ പരിശീലകൻ ക്ലോപ്പും ഒരു ശ്രദ്ധേയനേട്ടകം കൈവരിച്ചു. ഏറ്റവും വേ​ഗത്തിൽ 100 പ്രീമിയർ ലീ​ഗ് വിജയങ്ങൾ നേടുന്ന രണ്ടാമത്തെ പരിശീലകനായാണ് ക്ലോപ്പ് മാറിയത്. 159 മത്സരങ്ങളിൽ നിന്നാണ് ക്ലോപ്പ് ഈ നേട്ടം കൈവരിച്ചത്. 142 മത്സരങ്ങളിൽ നിന്ന് നൂറ് ജയം നേടിയ ഹോസെ മൗറീന്യോയാണ് ഒന്നാമൻ.