SHARE

സതാം‌പ്ടണിനെതിരായ ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരത്തിൽ ലിവർപൂളിന് തകർപ്പൻ ജയം. എതിരാളികളുടെ തട്ടകത്തിൽ നടന്ന പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ലിവർപൂൾ ജയം നേടിയത്. വിജയത്തോടെ പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ അവർ ഒന്നാം സ്ഥാനത്തുമെത്തി. 33 പന്തിൽ 82 പോയിന്റാണ് നിലവിൽ ലീഗിൽ അവരുടെ സമ്പാദ്യം. 32 മത്സരങ്ങളിൽ 80 പോയിന്റുള്ള മാഞ്ചസ്റ്റർ സിറ്റിയാണ് പോയിന്റ് പട്ടികയിൽ രണ്ടാമത്.

മത്സരത്തിന്റെ ഒൻപതാം മിനുറ്റിൽ ഗോൾ നേടി ലോംഗാണ് ലിവർപൂളിനെ ഞെട്ടിച്ചത്. സമനില ഗോൾ നേടാൻ ലിവർപൂളിന് 36-ം മിനുറ്റ് വരെ കാത്തിരിക്കേണ്ടി‌വന്നു. കെയ്തയുടെ ഗോളിൽ 36-ം മിനുറ്റിൽ മത്സരം ഒപ്പംപിടിച്ച ലിവർപൂൾ 80-ം മിനുറ്റിൽ മൊഹമ്മദ് സലാഹ് നേടിയ ഗോളിൽ മുന്നിലെത്തി. 6 മിനുറ്റുകൾക്ക്‌ശേഷം ആൻഡേഴ്സൺ നേടിയ ഗോൾ ടീമിന്റെ വിജയം വലുതാക്കി.