SHARE

ഇം​ഗ്ലീഷ് പോരാട്ടത്തിൽ ചെൽസിയെ മറികടന്ന് ലിവർപൂളിന് യുവേഫ സൂപ്പർ കപ്പ് കിരീടം. തുർക്കിയിൽ നടന്ന മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് ചാമ്പ്യൻസ് ലീ​ഗ് ജേതാക്കളായ ലിവർപൂൾ യൂറോപ്പാ ലീ​ഗ് ജേതാക്കളായ ചെൽസിയെ വീഴ്ത്തിയത്.

തുർക്കിയിലെ സൂപ്പർ ക്ലബായ ബെസിക്സതസിന്റെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും രണ്ട് ​ഗോൾ വീതം നേടി സമനില പാലിച്ചതോടെയാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്. മത്സരത്തിന്റെ 36-ാം മിനിറ്റിൽ ഫ്രഞ്ച് താരം ഒളിവർ ജിറൂഡിലൂടെ ചെൽസിയാണ് ആദ്യം ലീഡെടുത്തത്. രണ്ടാം പകുതി തുടങ്ങി ഉടൻ തന്നെ സെന​ഗൽ താരം സാദിയോ മാനെ ലിവർപൂളിനെ ഒപ്പമെത്തിച്ചു. ഇതോടെ നിശ്ചിതസമയത്ത് സമനിലയായ മത്സരം അധികസമയത്തേക്ക് നീണ്ടു

തുടർന്ന് സാദിയോ മാനെയുടെ രണ്ടാം ​ഗോളോടെ 95-ാം മിനിറ്റിൽ ലിർപൂൾ ലീഡെടുത്തു. എന്നാൽ ആറ് മിനിറ്റിനകം പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ജോർജിന്യോ ചെൽസിയെ ഒപ്പമെത്തിച്ചു. തുടർന്ന് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങി. ലിവർപൂളിന്റെ അഞ്ച് താരങ്ങളും പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചപ്പോൾ ചെൽസിയുടെ ടാമി എബ്രഹാമിന്റെ കിക്ക് ലിവർപൂൾ ​ഗോളി അഡ്രിയാൻ തടുത്തു.