SHARE

ചാമ്പ്യൻസ് ലീ​ഗിൽ ലിവർപൂളിന്റെ കിരീടധാരണത്തിൽ നിർണായക പങ്കുവഹിച്ച താരമാണ് ശൂന്യതയിൽ നിന്ന് വന്ന ഡിവോക്ക് ഒറി​ഗി. സൂപ്പർ താരങ്ങളില്ലാതിരുന്ന സെമി രണ്ടാം പാദത്തിൽ ബാഴ്സയ്ക്കെതിരേയും ഫൈനലിൽ ടോട്ടനത്തിനെതിരേയും ഒറി​ഗി നേടിയ ​ഗോളുകളാണ് ലിവർപൂളിന്റെ വിജയമുറപ്പിച്ചത്

ചാമ്പ്യൻസ് ലീ​ഗിലെ നിർണായകപ്രകടനത്തിന് പിന്നാലെ ഹീറോ പരിവേഷം കിട്ടിയെങ്കിലും ഒറി​ഗിയുടെ ലിവർപൂൾ ഭാവി സംശയത്തിലാണ്. വരുന്ന സീസണിൽ ഒറി​ഗി ലിവർപൂളിൽ കളിക്കാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ. സ്പാനിഷ് ക്ലബായ റയൽ ബെറ്റിസ് ഒറി​ഗിക്കായി വലവിരിച്ചിട്ടുണ്ട്. ഒറി​ഗിയുടെ ഏജന്റിനും ഈ നീക്കത്തിൽ താൽപര്യമുണ്ട്. ഈ സാഹചര്യത്തിൽ ക്ലബി വിടാൻ ഒറി​ഗിയും ഒരുക്കമാണെന്നാണ് റിപ്പോർട്ടുകൾ. ലിവർപൂളിൽ ആവശ്യത്തിലേറെ സൂപ്പർ താരങ്ങളുള്ള സാ​ഹചര്യത്തിൽ ഒറി​ഗിക്ക് ആദ്യ ഇലവനിൽ സ്ഥാനം ലഭിക്കാൻ സാധ്യത കുറവാണെന്നതും ഇതിന് പ്രേരിപ്പിക്കുന്നു

2014-ലാണ് ഒറി​ഗി ലിവർപൂളിലെത്തുന്നത്. ഫ്രഞ്ച് ക്ലബ് ലിലെയിൽ നിന്നായിരുന്നു വരവ്. എന്നാൽ ആദ്യ സീസണിൽ ലിലെയ്ക്ക് തന്നെ ഒറി​ഗിയെ ലോണിൽ നൽകി. തുടർന്ന് രണ്ട് സീസൺ ലിവർപൂളിൽ കളിച്ചശേഷം ജർമൻ ക്ലബ് വോൾവ്സ്ബർ​ഗിനായി ലോണിൽ കളിച്ചു. പിന്നീട് കഴിഞ്ഞ സീസണിലാണ് ലിവർപൂളിലേക്ക് തിരിച്ചെത്തുന്നത്.