SHARE

കഴിഞ്ഞ ദിവസത്തെ പ്രീമിയർ ലീ​ഗ് മത്സരത്തിനിടെ പരുക്കേറ്റ ടോട്ടനം ​ഗോൾക്കീപ്പർ ഹ്യൂ​ഗോ ലോറിസ് രണ്ട് മാസത്തോളം പുറത്തിരിക്കേണ്ടിവരും. ലോറിസ്ന്റെ ഇടതുകൈമുട്ടിന് സ്ഥാനചലനമുണ്ടായിട്ടുണ്ട്. ഇക്കാര്യം ക്ലബ് തന്നെ സ്ഥിരീകരിച്ചു

ഇന്നലെ ബ്രൈട്ടനെതിരായ പ്രീമിയർ ലീ​ഗ് മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ ടോട്ടനം ആദ്യ ​ഗോൾ വഴങ്ങുന്നതിനിടെയാണ് ലോറിസിന് പരുക്കേറ്റത്. ഇടതുകൈ നിലത്തുകുത്തി വീണ ലോറിസിനെ സ്ട്രച്ചറിലാണ് പുറത്തേക്കുകൊണ്ടുപോയത്. ഇതിനിടയിൽ ഓക്സിജൻ നൽകുകയും ചെയ്തപ്പോൾ ആരാധകർ ശരിക്കും ആശങ്കപ്പെട്ടു.

തുടർന്ന് നടത്തിയ പരിശോധനയിലാണ് കൈമുട്ടിലെ പരുക്ക് വ്യക്തമായത്. എന്നാൽ എത്ര നാൾ കളിക്കളത്തിന് പുറത്തിരിക്കേണ്ടിവരുമെന്ന കാര്യത്തിൽ കൂടുതൽ പരിശോധനകൾക്ക് ശേഷമെ വ്യക്തത വരു. എങ്കിലും രണ്ട് മാസമോ അതിൽ കൂടുതലോ പുറത്തിരിക്കേണ്ടിവരുമെന്നാണ് സൂചന