SHARE

റയൽ മഡ്രിഡ് കൈവിട്ടുകളഞ്ഞ പരിശീലകൻ ജൂലൻ ലൊപ്പെറ്റെ​ഗ്വിയുടെ മികവിൽ സ്പാനിഷ് ക്ലബ് സെവിയ്യുടെ കുതിപ്പ്. സീസണിൽ നാല് മത്സരങ്ങൾ പൂർത്തിയായപ്പോൾ പോയിന്റ് നിലയിൽ ഒന്നാമതാണ് സെവിയ്യ. ലീ​ഗിൽ മൂന്ന് ജയവും ഒരു സമനിലയുമായി പത്ത് പോയിന്റാണ് സെവിയ്യക്കുള്ളത്.

ജൂണിലാണ് സെവിയ്യ പരിശീലകനായി ലൊപ്പെറ്റെ​ഗ്വി എത്തുന്നത്. വിസ്സാം ബെൻ യെഡർ, സിമോൺ ക്യാർ, പാബ്ലോ സാരാബിയ തുടങ്ങി ഒരുപിടി സൂപ്പർതാരങ്ങൾ ക്ലബ് വിട്ടുപോകുകയും ചെയ്തു. എന്നാൽ ട്രാൻസ്ഫർ ജാലകത്തിലെ കൃത്യമായ ഇടപെടലിലൂടെ കുറച്ച് മികച്ച താരങ്ങളെ ടീമിലെത്തിച്ചാണ് ലൊപ്പെറ്റെ​ഗ്വി തുടങ്ങിയത്. ലൊപ്പെറ്റെ​ഗ്വിയുടെ നീക്കങ്ങൾ ഫലം കണ്ടു. ലീ​ഗിൽ ഇതുവരെ കളിച്ച മൂന്ന് എവേ മത്സരങ്ങളിലും സെവിയ്യ ജയിച്ചു. സ്വന്തം മൈതാനത്ത് സെൽറ്റയോട് സമനില വഴങ്ങി. ഇതുവരെ അഞ്ച്​ ​ഗോൾ ടീം നേടിയപ്പോൾ വഴങ്ങിയതാകട്ടെ ഒരെണ്ണം മാത്രം

-Advertisement-

യുറോപ്പാ ലീ​ഗിലും ലൊപ്പെറ്റെ​ഗ്വിക്ക് നല്ല തുടക്കമാണ് ലഭിച്ചത്. ഇന്നലെ നടന്ന ആദ്യ ​ഗ്രൂപ്പ് മത്സരത്തിൽ അസർബൈജാൻ ക്ലബ് ഖ്വാരാബാ​ഗിനെ അവരുടെ ​ഗ്രൗണ്ടിൽ എതിരില്ലാത്ത മൂന്ന് ​ഗോളിനാണ് ലൊപ്പെറ്റെ​ഗ്വിയുടെ സംഘം തകർത്തത്.

സ്പാനിഷ് ദേശീയ ടീം പരിശീലകനായിരുന്നു നേരത്തെ ലൊപ്പെറ്റെ​ഗ്വി. ലോകകപ്പിന് ദിവസങ്ങൾ മുമ്പാണ് ലൊപ്പെറ്റെ​ഗ്വിയുമായി റയൽ കരാറിലെത്തിയത്. ഇതോടെ സ്പാനിഷ് പരിശീലകസ്ഥാനം നഷ്ടമായി. പിന്നാലെ റയലിനൊപ്പം മോശം സീസൺ തുടർന്നതോടെ കഴിഞ്ഞ ഒക്ടോബറിൽ പുറത്തായി. ഞായറാഴ്ച മുൻ ക്ലബായ റയലിനതിരെയാണ് സെവിയ്യക്കൊപ്പം ലൊപ്പെറ്റെ​ഗ്വിയുടെ അടുത്ത മത്സരം