SHARE

ഇന്ത്യൻ യുവതാരം ഋഷഭ് പന്ത് ഫീൽഡിൽ ഏറെ മെച്ചപ്പെടാനുണ്ടെന്ന് ടീമിന്റെ ഫീൽഡിംഗ് പരിശീലക‌ൻ ആർ ശ്രീധർ. ബംഗ്ലാദേശിനെതിരായ മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ശ്രീധർ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ഫീൽഡിംഗിൽ പന്ത് കൂടുതൽ അത്ലറ്റിക്ക് ആകാനുണ്ടെന്ന് പറയുന്ന ശ്രീധർ, പന്തിന്റെ ത്രോയിംഗും മെച്ചപ്പെടുത്തണമെന്ന് നിർദ്ദേശിക്കുന്നു. ശ്രീധറിന്റെ വാക്കുകൾ ഇങ്ങനെ, ” ഫീൽഡിംഗ് മെച്ചപ്പെടുത്താൻ പന്തിന് ഒത്തിരി കഠിനാധ്വാനം ചെയ്യേണ്ടി വരും. ഏറ്റവുമാദ്യം അദ്ദേഹം ചെയ്യേണ്ടത് ത്രോയിംഗ് ടെക്നിക്കുകൾ മെച്ചപ്പെടുത്താനുള്ള കാര്യങ്ങളാണ്.

ഇതിനൊപ്പം ഗ്രൗണ്ടിൽ ഒരു ഫീൽഡറെന്ന നിലയ്ക്ക് കൂടുതൽ അത്ലറ്റിക്ക് ആവാനും പന്ത് ശ്രമിക്കണം. പന്തിനെ കഴിഞ്ഞ മത്സരത്തിൽ ഫീൽഡ് ചെയ്യിച്ചത് കൃത്യമായ സ്ഥലത്ത് തന്നെയാണ്. ഇംഗ്ലണ്ടിനെതിരെ അഞ്ചോളം റൺസ് ഫീൽഡിൽ സേവ് ചെയ്യാൻ പന്തിന് കഴിഞ്ഞു. ഒരു ക്യാച്ചും എടുക്കാനായി.” ശ്രീധർ പറഞ്ഞുനിർത്തി.