SHARE

പെലെ, സീക്കോ, റൊണാൾഡീന്യോ തുടങ്ങി ഒട്ടേറെ ഇതിഹാസങ്ങൾ അണിഞ്ഞതാണ് ബ്രസീലിന്റെ പത്താം നമ്പർ ജേഴ്സി. നിലവിൽ സൂപ്പർ താരം നെയ്മറാണ് ഈ പത്താം നമ്പറിന് അവകാശി. ബ്രസീൽ ടീമിൽ അരങ്ങേറി അധികം വൈകും മുമ്പ് തന്നെ പത്താം നമ്പർ ജേഴ്സി ഏറ്റെടുത്ത നെയ്മർ ഇക്കഴിഞ്ഞ റഷ്യൻ ലോകകപ്പിലും പത്താം നമ്പറിലാണ് കളിച്ചത്

ഇക്കുറി സൗഹൃദ മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചപ്പോൾ പരിക്കിനെത്തുടർന്ന് വിശ്രമിക്കുന്ന നെയ്മറിനെ ഒഴിവാക്കിയിരുന്നു. ഇതോടെ പത്താം നമ്പർ ഒഴിവുവന്നു. തുടർന്ന് പരിശീലകൻ ടിറ്റെ പത്താം നമ്പർ ജേഴ്സി യുവതാരം ലുക്കാസ് പാക്വേറ്റയ്ക്കാണ് നൽകിയിരിക്കുന്നത്. എ.സി.മിലാൻ താരമായ പക്വേറ്റ ഭാവിയിലെ ബ്രസീൽ സൂപ്പർ താരമെന്ന വിശേഷണം ഇതിനകം നേടിക്കഴിഞ്ഞു.

ബ്രസീൽ ദേശീയ ടീമിനായി ഇതുവരെ ഒരിക്കൽ പോലും ആദ്യ ഇലവനിൽ കളിച്ചിട്ടാല്ലത്തയാളാണ് പാക്വേറ്റ. ദേശീയ ടീമിനായി ഇതിനിടെ കളിച്ച രണ്ട് മത്സരങ്ങളിലും പക്വേറ്റ പകരക്കാരനായാണ് ഇറങ്ങിയത്. എന്നാൽ വരും മത്സരങ്ങളിൽ ബ്രസീൽ മധ്യനിരയിലെ നിർണായകസാന്നിധ്യമായി പക്വേറ്റ വന്നേക്കുെമന്ന സൂചനയാണ് ഇപ്പോൾ പത്താം നമ്പർ‍ കൈമാറിതിലൂടെ ലഭിക്കുന്നത്.