SHARE

മുംബൈ സിറ്റിയ്ക്കായി കഴിഞ്ഞ സീസണില്‍ തകര്‍ത്തു കളിച്ച ലൂസിയാന്‍ ഗോയനെ ചെന്നൈയ്ന്‍ എഫ്‌സി സ്വന്തമാക്കി. റൊമാനിയന്‍ താരമായ ലൂസിയാന്‍ ഒരു വര്‍ഷത്തെ കരാറാണ് ചെന്നൈയിനുമായി ഒപ്പുവെച്ചത്. 2016 മുതല്‍ മുംബൈ സിറ്റിക്കൊപ്പമാണ് ലൂസിയാന്‍. ചെന്നൈയ്ന്‍ എഫ്‌സി ട്വിറ്ററിലൂടെയാണ് വാര്‍ത്ത സ്ഥിരീകരിച്ചത്.

കഴിഞ്ഞവര്‍ഷം മുംബൈ്ക്കായി എല്ലാ മത്സരങ്ങളും കളിച്ച താരമാണ് ലൂസിയാന്‍. പ്രതിരോധത്തില്‍ മികച്ചു നില്ക്കുന്ന താരത്തിന്റെ പരിചയസമ്പത്ത് ടീമിന് മുതല്‍ക്കൂട്ടാകും. ഓസ്‌ട്രേലിയന്‍ ക്ലബായ പെര്‍ത് ഗ്ലോറിക്കും ചൈനീസ് ക്ലബായ ബീജിങ് ബാക്‌സിക്കു വേണ്ടിയും കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ ഏറ്റവും മോശം പ്രകടനമായിരുന്നു ചെന്നൈയുടേത്.