SHARE

ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ 15-ാം പതിപ്പിന്റെ ഭാ​ഗമാകുന്ന പുതിയ ടീമുകളിലൊന്ന് ലഖ്നൗവിൽ നിന്നാണ്. വരുന്ന സീസണിൽ ടീമിൽ ആരൊക്കെ കളിക്കും എന്ന കാര്യത്തിൽ അധികം വൈകാതെ അറിയിപ്പുണ്ടാകുമെന്നാണ് സൂചന. എന്നാൽ ഇതിനിടെ ടീം ഐപിഎൽ സീസണിലേക്ക് പരിശീലകനെ പ്രഖ്യാപിച്ചതായി വാർത്തകൾ വരുന്നുണ്ട്.

വിഖ്യാത സംബാവെ താരവും ഇം​ഗ്ലണ്ടിന്റെ മുൻ പരിശീലകനുമായ ആൻഡി ഫ്ലവർ ലഖ്നൗവിനെ കളിപഠിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. പ്രശസ്ത ജേണലിസ്റ്റ് കെ ശ്രീനിവാസ റാവുവാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. ലഖ്നൗ ടീമിന്റെ പരിശീകസ്ഥാനത്ത് പരി​ഗണിക്കുന്നവരിൽ ഏറ്റവും പ്രധാനി ആൻഡ് ഫ്ലവറാണെന്ന് പിന്നീട് പിടിഐയും റിപ്പോർട്ട് ചെയ്തു.

ഐപിഎൽ ടീം തന്നെയായ കിങ്സ് ഇലവൻ പഞ്ചാബിന്റെ സഹപരിശീലകനായിരുന്ന ഫ്ലവർ, അടുത്തിടെയാണ് ആ സ്ഥാനമൊഴിഞ്ഞത്. 2009 മുതൽ അഞ്ച് വർഷം ഇം​ഗ്ലീഷ് ദേശിയ ടീമിനെ പരിശീലിപ്പിച്ചിട്ടുണ്ട് ഫ്ലവർ. സിംബാവെയുടെ ഇതിഹാസതാരമായി വിലയിരുത്തപ്പെടുന്ന ഫ്ലവർ, പത്ത് വർഷത്തിലേറെ ദേശീയ ടീമിൽ നിറസാന്നിധ്യമായിരുന്നു.