SHARE

ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിൽ ഇന്ന് ലക്നൗവിലെ ഏകാനാ സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം ടി20 മത്സരത്തിൽ റണ്ണൊഴുക്കുണ്ടായേക്കില്ലെന്ന് സൂചന. ലക്നൗ അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ ക്യൂറേറ്റർ തന്നെയാണ് ഇക്കാര്യത്തിൽ സൂചന നൽകിയത്‌. ബോളർമാരെ അനുകൂലിക്കുന്ന വിക്കറ്റാണ് മത്സരത്തിനായി ഒരുക്കിയിരിക്കുന്നതെന്നും വൻ സ്കോറുകൾ പിറക്കാനുള്ള സാധ്യത കുറവാണെന്നും അദ്ദേഹം പറയുന്നു.

പിച്ചിന്റെ ഒരു വശങ്ങളിലും ചെറിയ രീതിയിൽ പുല്ലുകൾ വളർന്ന് നിൽക്കുന്നതായും, വേഗം കുറഞ്ഞ ബൗൺസി വിക്കറ്റുകളാണ് ടീമുകളെ കാത്തിരിക്കുന്നതെന്നും പറയുന്ന ക്യൂറേറ്റർ സ്പിന്നർമാർക്ക് മത്സരത്തിൽ മുൻ തൂക്കമുണ്ടാകുമെന്നും 130 ന് മുകളിലുള്ള ടോട്ടൽ ഈ വിക്കറ്റിൽ മികച്ച സ്കോറായിരിക്കുമെന്നും കൂട്ടിച്ചേർത്തു.

അതേ സമയം റണ്ണൊഴുക്ക് പ്രതീക്ഷിച്ചിരിക്കുന്ന ക്രിക്കറ്റ് പ്രേമികൾക്ക് ഏറെ നിരാശ സമ്മാനിക്കുന്ന വാർത്തയാണിത്. നേരത്തെ കൊൽക്കത്തയിൽ നടന്ന ആദ്യ ടി20 മത്സരത്തിലും ചെറു സ്കോറുകളായിരുന്നു പിറന്നത്‌. എന്നാൽ പിച്ചിന്റെ സ്വഭാവം മത്സരത്തിന്റെ റണ്ണൊഴുക്കിനെ ബാധിക്കില്ലെന്നും ഇരു ടീമുകളിലും വെടിക്കെട്ട് വീരന്മാർ ഉള്ളതിനാൽ റൺ മഴ മത്സരത്തിലുണ്ടാകുമെന്നുമാണ് ആരാധകരുടെ പ്രതീക്ഷ.