SHARE

സുപ്പർതാരം ലൂയിസ് സുവാരസ് ബാഴ്സലോണ വിടുന്നു. യുറു​ഗ്വെ താരമായ സുവാരസ് മറ്റൊരു സ്പാനിഷ് സൂപ്പർ ക്ലബായ അത്ലെറ്റിക്കോ മഡ്രിഡിലേക്ക് കൂടുമാറുമെന്ന് ബാഴ്സലോണ തന്നെ സ്ഥിരീകരിച്ചു. ഇതോടെ സുവാരസും ബാഴ്സയും തമ്മിലുള്ള ആറ് വർഷത്തെ ബന്ധത്തിനാണ് അവസാനമാകുന്നത്.

റൊണാൾഡ് കോമാൻ പരിശീലകനായെത്തിയതിന് പിന്നാലെ തന്നെ സുവാരസ് ക്ലബ് വിടുമെന്ന് ഉറപ്പായിരുന്നു. എന്നാൽ ഏറെ നാളുകൾ നീണ്ട അനിശ്ചിതത്വത്തനൊടുവിലാണ് ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടായത്. ബാഴ്സ താരമെന്ന നിലിയിൽ സുവാരസ് ഇന്ന് അവസാന പത്രസമ്മേളനവും നടത്തുമെന്ന് ക്ലബ് അറിയിച്ചു. ബാഴ്സയിൽ ഒരു വർഷം കൂടി ബാക്കിയുള്ള കരാർ റദ്ദാക്കി ഫ്രീ ട്രാൻസ്ഫറായി തന്നെയാണ് സുവാരസ് അത്ലെറ്റിക്കോ മഡ്രിലേക്ക് പോകുന്നത്. സുവരാസ് രണ്ട് വർഷത്തെ കരാർ ഡീ​ഗോ സിമിയോണിയുടെ ക്ലബുമായി ഒപ്പുവയ്ക്കുമെന്നാണ് സൂചന.

2014-ൽ ഇം​ഗ്ലീഷ് ക്ലബ് ലിവർപൂളിൽ നിന്നാണ് സുവാരസ് ബാഴ്സലോണയിലെത്തുന്നത്. തുടർന്നിതുവരെ 283 മത്സരങ്ങളിൽ നിന്ന് 198 ​ഗോളുകൾ നേടി. ബാഴ്ലോണയുടെ എക്കലത്തേയും മികച്ച മൂന്നാമത്തെ ​ഗോൾവേട്ടക്കാരൻ എന്ന ബഹുമതിയുമായാണ് സുവാരസ് ന്യൂകാമ്പിനോട് വിടപറയുന്നത്.