SHARE

മാ‍ഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് ഇറ്റലിയിൽ ഇന്റർ മിലാനിലെത്തിയെങ്കിലും ബെൽജിയൻ താരം റൊമേലു ലുക്കാക്കുവിന് നേർക്കുള്ള വംശീയാധിക്ഷേപം തുടരുന്നു. സെരി എയിൽ കാ​ഗ്ലിയാരിക്കെതിരായ മത്സരത്തിനിടെയാണ് ലുക്കാക്കു വംശീയമായി അധിക്ഷേപിക്കപ്പെട്ടത്.

കാ​ഗ്ലിയാരിക്കെതിരെ അവരുടെ മൈതാനത്ത് നടന്ന മത്സരത്തിൽ ഇന്റർ ജയിച്ചു. 72-ാം മിനിറ്റിൽ പെനാൽറ്റി ​ഗോളാക്കി ലുക്കാക്കുവാണ് ടീമിനെ വിജയിപ്പച്ചത്. ഇതിനുപിന്നാലെയാണ് കാ​ഗ്ലിയാരി ആരാധകരുടെ വകയായുള്ള അധിക്ഷേപം. ഇതോടെ അധിക്ഷേപിച്ച ആരാധകർക്ക് നേരെ കുറച്ചുനേരം ലുക്കാക്കു തുറിച്ചുനോക്കി നിൽക്കുകയും ചെയ്തു. സംഭവം വിവാദമായതോടെ ആരാധകർക്കെതിരെ നടപടി വേണമെന്ന് ആവശ്യം ഉയരുന്നുണ്ട്.

-Advertisement-

അതേസമയം എതിർടീമിലെ താരങ്ങളെ വംശീയമായി അധിക്ഷേപിക്കുന്നതിൽ കുപ്രസിദ്ധി നേടിയവരാണ് കാ​ഗ്ലിയാരി ആരാധകർ. ഇറ്റാലിയൻ താരം മോയിസ് കീൻ, ഫ്രഞ്ച് താരം ബ്ലെയിസ് മറ്റൂഡി, ഘാന താരം സുള്ളെ മുന്റാരി തുടങ്ങിയവർ കാ​ഗ്ലിയാരി ആരാധകരിൽ നിന്ന് മോശം അനുഭവം നേരിട്ടവരാണ്.