SHARE

നവംബര്‍ മൂന്നിന് ഇന്ത്യ-ബംഗ്ലാദേശ് ട്വന്റി – ട്വന്റി പരമ്പര ആരംഭിക്കുകയാണ്. പരമ്പരയ്ക്കായി ടീം ബംഗ്ലാദേശ് ഇന്ന് ബംഗ്ലാദേശില്‍ നിന്നും പുറപ്പെടും. ഷാക്കിബിന്റെ അഭാവത്തില്‍ മുഹമ്മദുള്ളയാണ് ടീമിനെ നയിക്കുക. പുറപ്പെടുന്നതിനു മുന്നോടിയായി അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചു അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.

ബംഗ്ലാദേശ് ക്രിക്കറ്റിന്റെ വലിയ ഭാഗമാണ് ഷാക്കിബ് അദ്ദേഹത്തിന്റെ അഭാവം ഒരു വിധത്തിലും മറികടക്കാന്‍ കഴിയില്ല. ഇന്ത്യയെ നേരിടാനൊരുങ്ങുന്ന ഞങ്ങളെ സംബന്ധിച്ചടത്തോളം കനത്ത പ്രഹരമാണിത്. എന്നാല്‍ ഈ സാഹചര്യം ഒരു പ്രചോദമനാക്കി മാറ്റാന്‍ തങ്ങള്‍ ശ്രമിക്കും അദ്ദേഹം പറഞ്ഞു.

ഇന്ത്യയ്‌ക്കെതിരെ ഹൃദയം കൊണ്ടാവും കളിക്കുകയെന്നും അദ്ദേഹം പറഞ്ഞു. വാതുവയ്പുകാര്‍ സമീപിച്ച വിവരം അധികൃതരെ അറിയിച്ചില്ല എ്ന്ന കുറ്റത്തിനാണ് ഷാക്കിബിനു വിലക്കേര്‍പ്പെടുത്തിയത്. ഷാക്കിബും കുറ്റം സമ്മതിച്ചിട്ടുണ്ട്.