SHARE

2023-2031 സമയത്തുള്ള ഏകദിന ലോകകപ്പുകളിൽ ഏതെങ്കിലും ഒന്നിന് ആതിഥേയത്വം വഹിക്കാൻ താല്പര്യം പ്രകടിപ്പിച്ച് മലേഷ്യൻ ക്രിക്കറ്റ് അസോസിയേഷൻ രംഗത്ത്. കഴിഞ്ഞ ദിവസം മലേഷ്യ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായ മഹിന്ദ വല്ലിപുരമാണ് രാജ്യത്ത് ക്രിക്കറ്റ് വലിയ രീതിയിൽ പ്രചാരം നേടിക്കഴിഞ്ഞെന്നും 2023-31 സമയത്ത് നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പുകളിൽ ഒരെണ്ണത്തിന് വേദിയാവാൻ തങ്ങൾ രംഗത്തുണ്ടാകുമെന്നും വ്യക്തമാക്കിയത്.

അതേ സമയം കെനിയ മാത്രമാണ് ഇത് വരെ ഐസിസി ടൂർണമെന്റിന് ആതിഥേയത്വം വഹിച്ചിട്ടുള്ള അസോസിയേറ്റ് രാജ്യം. 2000 ൽ ഐസിസിയുടെ നോക്കൗട്ട് ട്രോഫിയ്ക്കായിരുന്നു ആഫ്രിക്കൻ രാജ്യമായ കെനിയ ആതിഥേയത്വം വഹിച്ചത്. അന്ന് കലാശപ്പോരാട്ടത്തിൽ ഇന്ത്യ, ന്യൂസിലൻഡിനോട് 4 വിക്കറ്റിന്റെ പരാജയം ഏറ്റുവാങ്ങുകയായിരുന്നു.