SHARE

മാൾദിനി എന്ന പേര് എ.സി.മിലാൻ ക്ലബിന്റെ ചരിത്രത്തിനൊപ്പം ചേർത്ത് വായിക്കപ്പെടേണ്ടതാണ്. അമ്പതുകളിൽ സെസാർ മാൾദിയിനയിൽ തുടങ്ങിയ മിലാന്റെ മാൾദിനി ബന്ധം ഇപ്പോൾ എത്തനിൽക്കുന്നത് മൂന്നാം തലമുറയിൽ

കഴിഞ്ഞ ദിവസം ബയേൺ മ്യൂണിച്ചിനെതിരായ എ.സി.മിലാന്റെ ഇന്റർനാഷ്ണൽ ചാമ്പ്യൻസ് കപ്പ് മത്സരത്തിൽ അറ്റാക്കിങ് മിഡ്ഫീൽഡർ സ്ഥാനത്തിറങ്ങിയത് ഒരു പതിനെട്ടുകാരനാണ്. പേര് ഡാനിയൽ മാൾദിനി. ഇതിഹാസതാരം പൗളോ മാൾദിനിയുടെ മകനും, സെസാർ മാൾദിനിയുടെ കൊച്ചുമകനും മിലാൻ സീനിയർ ടീമിൽ അരങ്ങേറിയ ഈ കൗമാരതാരം.

കളിക്കാരനെന്ന നിലയിലും പരിശീലകനെന്ന നിലയിലും മിലാനെ ലോകത്തിന്റ നെറുകൈയ്യിലെത്തിച്ച ആദ്യകാല സൂപ്പർതാരമാണ് സെസാർ മാൾദിനി. 1954-ൽ മിലാനിൽ അരങ്ങേറിയ സെസാർ ഒരു വ്യാഴവട്ടം ക്ലബിൽ കളിച്ചു. നാല് സെരി എ കിരീടങ്ങളും ഒരു യൂറോപ്യൻ കപ്പും മിലാന് നേടിക്കൊടുക്കാൻ ഈ പ്രതിരോധഭടനായി. ഏഴുപതുകളിൽ നാല് വർഷത്തോളം മിലാൻ പരിശീലകസംഘത്തിലും സെസാർ ഉണ്ടായിരുന്നു.

സെസാറിന്റെ മകനായ പൗളോ മാൾദിനിയെ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളായണ് വാഴ്ത്തുന്നത്. കാൽനൂറ്റാണ്ടോളം മിലാന്റെ പ്രതിരോധനിരയിൽ കരുത്തുറ്റ സാന്നിധ്യമായിരുന്നു പൗളോ മാൾദിനി. ഏഴ് സെരി എ കിരീടവും അഞ്ച് യൂറോപ്യൻ കിരീടവും മിലാനൊപ്പം നേടിയ പൗളോ മാൾദിനി ഇപ്പോൾ ക്ലബ് ഡയറക്ടർ കൂടിയാണ്

പൗളോ മാൾദിനിയുടെ മക്കളായ ക്രിസ്റ്റ്യനും ഡാനിയേലും മിലാൻ അക്കാദമി താരങ്ങളായിരുന്നു. മിലാൻ യൂത്ത് ടീമിൽ പ്രതിരോധതാരമായിരുന്ന ക്രിസ്റ്റ്യന് എന്നാൽ സീനിയർ ടീമിൽ ഇടം കിട്ടിയില്ല. തുടർന്ന് മിലാൻ വിട്ട് വേറെ ക്ലബുകളിലേക്ക് പോയി. ഡാനിയലാകട്ടെ മുൻതലമുറയുടെ പ്രതിരധോപാതയിൽ നിന്ന് വേർതിരിച്ച് ആക്രമണം തിരഞ്ഞെടുത്തു. യൂത്ത് ടീമിൽ കളിച്ചുപരിചയിച്ച ഡാനിയൽ ഇപ്പോൾ സീനിയർ ടീമിലേക്കും എത്തി. മുൻതലമുറയുടെ മഹത്വം കാത്തുസൂക്ഷിക്കാൻ ഡാനിയലിന് സാധിക്കുമോ എന്ന ആംകാഷയിലാണ് മിലാൻ ആരാധകർ