SHARE
വോൾവറാംപ്ടനിൽ കളിക്കുന്ന ഈ ട്രാവോറാണ് ഏറ്റവുമൊടുവിൽ മാലി ടീമിലേക്കെത്തുന്നത്...

അദമാ ട്രാവോർ എന്ന പേരിൽ മാലി ദേശീയ ടീമിൽ ഇനി മൂന്ന് താരങ്ങളുണ്ടാകും. ഇം​ഗ്ലീഷ് ക്ലബ് വോൾവറാംപ്ടനിൽ കളിക്കുന്ന ട്രാവോർ മാലി ദേശീയ ടീം തിരഞ്ഞെടുത്തതോടെയാണ് ഒരു ടീമിൽ ഒരേ പേരിൽ മൂന്ന് താരങ്ങളുണ്ടാകുന്നത് അപൂർവത സംഭവിച്ചത്. ഈ മൂന്ന് പേരും വിങ്ങർമാരായി കളിക്കുന്നവരാണെന്നതും കൗതുകം

അദമാ ട്രാവോർ എന്ന പേരിൽ നേരത്തെ തന്നെ രണ്ട് താരങ്ങൾ മാലിയിലുണ്ട്. ഇതിലൊരാൾ ഫ്രഞ്ച് ക്ലബ് ഓർലിയൻസിന്റെ താരമാണ്. 26 തവണ സെന​ഗലിനായി കളിച്ച ഈ ട്രാവോറാണ് മൂവരിൽ സീനിയർ. ട്രാവോർ രണ്ടാമൻ ദേശീയ ടീമിനായി 19 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഈ ട്രാവോറാകട്ടെ ഫ്രഞ്ച് ക്ലബ് തന്നെയായ മെറ്റ്സിന്റെ താരവും. ഇക്കഴിഞ്ഞ ആഫ്രിക്കൻ നേഷൻസ് കപ്പിലെ ഒരു മത്സരത്തിൽ മാലിക്കായി ട്രോവോർ ഒന്നാമൻ ഒരു ​ഗോളടിച്ചു, തുടർന്ന് ഒന്നാമന് പകരക്കാരനായി ഇറങ്ങിയ ട്രോവാർ രണ്ടാമനും ​ഗോളടിച്ച അപൂർവസംഭവം അരങ്ങേറിയിരുന്നു.

ഇക്കൂട്ടത്തിലേക്കാണിപ്പോൾ ട്രോവാർ മൂന്നാമന്റെ വരവ്. ബാഴ്സലോണയുടെ അക്കാദമി താരമായിരുന്നു ഈ ട്രാവോർ ഒരിക്കൽ സീനിയർ ടീമിനായും കളിച്ചിട്ടുണ്ട്. ഇപ്പോൾ വോൾവ്സിൽ കളിക്കുന്ന ട്രാവോർ ആസ്റ്റൺ വില്ല, മിഡിൽസ്ബ്രോ എന്നിവിടങ്ങളിലും കളിച്ചിട്ടുണ്ട്. സ്പെയിൽ ജനിച്ച ട്രാവോർ അവരുടെ യൂത്ത് ടീമുകൾക്കായി കളിച്ചശേഷമാണിപ്പോൾ മാലിക്കായി കളിക്കാൻ തീരുമാനിച്ചിരിക്കുന്നത്.