SHARE

പ്രീമിയര്‍ ലീഗില്‍ ആസ്റ്റണ്‍ വില്ലയ്‌ക്കെതിര മാഞ്ചസ്റ്റര്‍ സിറ്റി ഗോള്‍ മഴ പെയ്യിച്ച് വിജയം കൊയ്തപ്പോള്‍ സെര്‍ജിയോ അഗ്യൂറോയായിരുന്നു താരം. ആസ്റ്റണ്‍ വില്ലയെ അവരുടെ തട്ടകത്തിലെത്തിയാണ് സിറ്റി ഒന്നിനെതിരെ ആറു ഗോളുകള്‍ക്ക് തകര്‍ത്തു തരിപ്പണമാക്കിയത്.

സെര്‍ജിയോ അഗ്യൂറോയുടെ ഹാട്രിക്കായിരുന്നു വില്ലയുടെ കഥകഴിക്കാന്‍ സിറ്റിക്ക് കരുത്ത് നല്‍കിയത്. 27, 58, 81 മിനിറ്റുകളിലായിരുന്നു അഗ്യൂറോ വില്ലയുടെ വലയിലേക്ക് ലക്ഷ്യം തെറ്റാതെ നിറയൊഴിച്ചത്. റിയാദ് മഹ്‌റെസിന്റെ ഇരട്ട ഗോളുകള്‍ കൂടിയായപ്പോള്‍ സിറ്റിയുടെ വിജയത്തിന്റെ മാറ്റും ഇരട്ടിയായി. 18-ാം മിനിറ്റിലും 24-ാം മിനിറ്റിലുമായിരുന്നു മഹ്‌റെസ് എതിര്‍ വല കുലുക്കിയത്.

-Advertisement-

ഗബ്രിയേല്‍ ജീസസിന്റെ വകയായിരുന്ന ഒരു ഗോള്‍ ആദ്യ പകുതിയുടെ അധികസമയത്തായിരുന്നു ഈ ഗോള്‍. എന്നാല്‍ രണ്ടാം പകുതിയുടെ അധിക സമയത്തിന്റെ ആദ്യ മിനിറ്റുവരെ കാത്തിരിക്കേണ്ടി വന്നു വില്ലയ്ക്ക് സ്വന്തം ഗ്രൗണ്ടില്‍ ഒരു ഗോള്‍ നേടാന്‍. വിജയം 1-6 നു സിറ്റിക്കു സ്വന്തം.