SHARE

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ മാ‍ഞ്ചസ്റ്റർ സിറ്റിക്ക് മിന്നുന്ന ജയം. ക്രിസ്റ്റൽ പാലസിനെ എതിരില്ലാത്ത രണ്ട് ​ഗോളിനാണ് സിറ്റി വീഴ്ത്തിയത്. എവേ ​ഗ്രൗണ്ടിൽ നേടിയ ഈ വിജയത്തോടെ സിറ്റി പ്രീമിയർ ലീ​ഗ് കിരീടത്തോട് ഒരു പടി കൂടി അടുത്തു.

പാലസിന്റെ മൈതാനത്ത് നടന്ന മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് സിറ്റി രണ്ട് ​ഗോളും നേടിയത്. 57-ാം മിനിറ്റിൽ അർജന്റൈൻ താരം ഫെറാൻ ടോറസും 59-ാം മിനിറ്റിൽ സ്പാനിഷ് താരം ഫെറാൻ ടോറസുമാണ് സിറ്റിക്കായി വലകുലുക്കിയത്. വിജയത്തോടെ സിറ്റിക്ക് 34 മത്സരങ്ങളിൽ നിന്ന് 80 പോയിന്റായി. രണ്ടാമതുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന് 33 മത്സരങ്ങളിൽ നിന്ന് 67 പോയിന്റാണുള്ളത്. നാളെ ലിവർപൂളിനെതിരെയാണ് യുണൈറ്റഡിന്റെ മത്സരം. ഈ കളി യുണൈറ്റഡ് തോറ്റാൽ സിറ്റി കിരീട ജേതാക്കളാകും.

യുണൈറ്റഡ് ലിവർപൂളിനെ തോൽപ്പിക്കുകയോ സമനിലയിൽ തളയ്ക്കുകയോ ചെയ്താൽ സിറ്റിയുടെ കിരീടധാരണം വൈകും. അങ്ങനെ വന്നാൽ അടുത്തയാഴ്ച ചെൽസിക്കെതിരെ നടക്കുന്ന മത്സരം ജയിച്ചാൽ സിറ്റിക്ക് കിരീടമുയർത്താം.