SHARE

ഇം​ഗ്ലീഷ് ലീ​ഗ് കപ്പിൽ ഹാട്രിക്ക് കിരീടം ചൂടി മാഞ്ചസ്റ്റർ സിറ്റി. ഇന്നലെ നടന്ന ഫൈനൽ പോരാട്ടത്തിൽ ആസ്റ്റൺ വില്ലയെ തോൽപ്പിച്ചാണ് സിറ്റി കിരീടത്തിൽ മുത്തമിട്ടത്. കഴിഞ്ഞ രണ്ട് വർഷങ്ങളിലും സിറ്റി തന്നെയായിരുന്നു ജേതാക്കൾ.

ഇന്നലെ ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കാണ് സിറ്റി വില്ലയെ വീഴ്ത്തിയത്. 20-ാം മിനിറ്റിൽ സെർജിയോ അ​ഗ്യൂറോയും 30-ാം മിനിറ്റിൽ റോഡ്രിയുമായിരുന്നു സിറ്റിയുടെ ​ഗോളുകൾ നേടിയത്. 41-ാം മിനിറ്റിൽ എംവാന സമ്മാറ്റ വില്ലയ്ക്കായി ഒരു ​ഗോൾ തിരിച്ചടിച്ചു.

പെപ്പ് ​ഗ്വാർഡിയോള പരിശീലകനായെത്തിയശേഷമാണ് ഈ ഹാട്രിക്ക് കിരീടം. ഈ വർഷത്തേതും കൂട്ടി ഇത് ഏഴാം തവണയാണ് സിറ്റി ലീ​ഗ് കപ്പിൽ മുത്തമിടുന്നത്. എട്ട് തവണ കിരീടം ചൂടിയിട്ടുള്ള ലിവർപൂളാണ് കപ്പ് കണക്കിൽ മുന്നിൽ