SHARE

മാഞ്ചസ്റ്റര്‍ സിറ്റിയെ യുവേഫ വിലക്കിയത് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പോരാട്ടങ്ങളേയും ബാധിക്കും. പ്രീമിയര്‍ ലീഗില്‍ ഇതിനകം ആദ്യ നാലില്‍ ഉള്ള ടീമാണ് മാഞ്ചസ്റ്റര്‍ സിറ്റി. അതു കൊണ്ട് ആദ്യ നാല് എന്നതിനപ്പുറം ആദ്യ അഞ്ചില്‍ എത്തുക എന്നതും ഇനി ടീമുകളുടെ ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടും.

സിറ്റിക്ക് വിലക്ക് വന്നതോടെ അഞ്ചാം സ്ഥാനക്കാര്‍ക്കും ചാമ്പ്യന്‍സ് ലീഗിലേയ്ക്ക് യോഗ്യത ലഭിക്കും എന്നതാണ് പ്രധാന കാരണം. ഇപ്പോള്‍ ലിവര്‍പൂള്‍, ലൈസസ്റ്റര്‍ സിറ്റി, ചെല്‍സി എന്നിവരാണ് സിറ്റിയെക്കൂടാതെ  ആദ്യ നാലില്‍ ഉള്ളത്.

-Advertisement-

ചെല്‍സി , ഷെഫീല്‍ഡ് യുണൈറ്റഡ്, ടോട്ടനം, വോള്‍വ്‌സ്, എവര്‍ട്ടണ്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇങ്ങനെ ആര്‍ക്കും നാലാം സ്ഥാനത്തും അഞ്ചാം സ്ഥാനത്തും എത്താനുള്ള അവസരമുണ്ട് . അഞ്ചാം സ്ഥാനമെങ്കിലും നേടാനായാല്‍ പ്രധാന ശത്രുക്കളായ മാഞ്ച്‌സറ്റര്‍ സിററിയില്ലാത്ത ചാമ്പ്യന്‍സ് ലീഗില്‍ എത്താനാകുമെന്നതിനാല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡും സന്തോഷത്തിലാണ്.