SHARE

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ താരലേലത്തിനെതിരെ ഡെൽഹി ഹൈക്കോടതിയിൽ പൊതുജന താല്പര്യ ഹർജ്ജി നൽകിയ യുവാവിന് തിരിച്ചടിയായി കോടതി വിധി. യുവാവിന്റെ ഹർജി അപ്രധാന്യമായ ഒന്നാണെന്നും യാതൊരു കഴമ്പും അതിലില്ലെന്നും ചൂണ്ടിക്കാട്ടിയ കോടതി അദ്ദേഹത്തിന് 25000 രൂപ പിഴയും ചുമത്തി‌. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ഇങ്ങനെയൊരു സംഭവം ഡെൽഹിയിൽ അരങ്ങേറിയത്.

ഐപിഎൽ ലേലം പോലുള്ള പരിപാടികൾ അഴിമതിയേയും, സ്വജനപക്ഷപാതത്തേയും, മനുഷ്യക്കടത്തിനേയും പ്രോത്സാഹിപ്പിക്കുന്നതാണെന്നും, ഐപിഎൽ ലേലം തെറ്റായ സന്ദേശമാണ് ജനങ്ങൾക്ക് നൽകുന്നതെന്നും ഇത് ഇന്ത്യൻ നിയമങ്ങളുടെ തുറന്ന ചട്ട ലംഘനമാണെന്നും ഡെൽഹി ഹൈക്കോടതിയിൽ യുവാവ് സമർപ്പിച്ച ഹർജിയിൽ പറയുന്നു. ഐപിഎൽ ലേലത്തിനെതിരെയുള്ള യുവാവിന്റെ ഹർജി പരിശോധിച്ച ഹൈക്കോടതി നിരുപാധികം ഈ ആരോപണങ്ങളും ഹർജിയും തള്ളിക്കളയുകയായിരുന്നു.

ചീഫ് ജസ്റ്റിസ് ഡി എൻ പട്ടേലും, ജസ്റ്റിസ് സി ഹരിശങ്കറും അടങ്ങിയ ബെഞ്ചാണ് സുധീർ ശർമ്മ എന്ന പേരുള്ള യുവാവിന്റെ പൊതുതാല്പര്യ ഹർജി തള്ളിയത്‌. ഇത് പൊതു താല്പര്യ ഹർജിയായി കണക്കിലെടുക്കാൻ കഴിയില്ലെന്നും, പൊതു ജനങ്ങൾക്ക് മുന്നിൽ പ്രശസ്തി ലഭിക്കാൻ വേണ്ടി നൽകിയ ഹർജിയാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.