SHARE

സ്പാനിഷ് ക്ലബ് അത്ലെറ്റിക്കോ മഡ്രിഡിന്റെ മധ്യനിരയിലെ എൻഡിൻ സാവുൾ നി​ഗ്വസിനെ നോട്ടമിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഫ്രഞ്ച് താരം പോൾ പോ​ഗ്ബയുടെ ഭാവി അനിശ്ചതത്ത്വത്തിലായിരിക്കവെയാണ് പകരക്കാരനായി സാവുളിനെ യുണൈറ്റഡ് പരി​ഗണിക്കുന്നത്.

ഡിഫൻസീവ് മിഡ്ഫീൽഡറായ സാവുൾ, ചാമ്പ്യൻസ് ലീ​ഗ് പ്രീക്വാർട്ടറിൽ ലിവർപൂളിനെതിരെ നടത്തിയ കിടിലൻ പ്രകടനത്തോടെയാണ് യുണൈറ്റഡിന്റെ റഡാറിലെത്തിയത്. എന്നാൽ അത്ലെറ്റിക്കോയുടെ ഈ സീസണിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ സാവുളിനെ സ്വന്തമാക്കണമെങ്കിൽ യുണൈറ്റഡിന് ഏറെ പണിപ്പെടേണ്ടിവരും. നിലവിൽ താരത്തിന് അത്ലെറ്റിക്കോ ഇട്ടിരിക്കുന്ന വില 135 ദശലക്ഷം യൂറോയാണ്. ഇത് നൽകണണമെങ്കിൽ ക്ലബ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ട്രാൻസ്ഫർ നടത്തേണ്ടിവരും.

അത്ലെറ്റിക്കോയുടെ തന്നെ അക്കാദമി താരമായ സാവുൾ 2012 മുതൽ സീനിയർ ടീമിനൊപ്പമുണ്ട്. ക്ലബിനൊപ്പം ഇതിനകം 280-ലേറെ മത്സരങ്ങൾ കളിച്ചിട്ടുണ്ട് ഈ 25-കാരൻ. ഈ സീസണിൽ തന്നെ ഇതുവരെ 37 മത്സരങ്ങളിൽ ക്ലബിനായി ബൂട്ടുകെട്ടിയിട്ടുണ്ട് സാവുൾ.