SHARE

മാഞ്ച്‌സ്റ്റര്‍ സിറ്റിയുടെ തട്ടകമായ എത്തിഹാദ് സ്‌റ്റേഡിയം ഇന്നലെ ഒലെയുടെ കുട്ടികള്‍ കീഴടക്കുന്നതാണ് കണ്ടത്. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് സിറ്റിയെ ചുരുട്ടിക്കെട്ടുമ്പോള്‍ ഒലെയുടെ മുഖത്തെ ആശ്വാസം തന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കയന്നതിന്റെ കൂടെയായിരുന്നു.

കഴിഞ്ഞ മത്സരത്തില്‍ ടോട്ടനത്തെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലായിരുന്നു യുണൈറ്റഡ് കളത്തിലിറങ്ങിയത്. ആദ്യ ഘട്ടത്തില്‍ തുടരെ തുടരെ അറ്റാക്കുകള്‍ നടത്തിയ യുണൈറ്റഡ് റാഷ്‌ഫോര്‍ഡിന്റെ പെനാല്‍റ്റിയിലൂടെയായിരുന്നു ആദ്യ ഗോള്‍ കണ്ടെത്തിയത്. 23-ാം മിനിറ്റിലായിരുന്നു ഈ ഗോള്‍.

അധികം വൈകിയില്ല മാര്‍ഷ്യലിന്റെ പാദങ്ങളില്‍ നിന്നും രണ്ടാം ഗോള്‍ പിറന്നു. ജെയിംസിന്റെ പാസ് ഒരു ഇടം കാല്‍ ഷോട്ടിലൂടെ മാര്‍ഷ്യല്‍ ലക്ഷ്യത്തിലെത്തിച്ചു. രണ്ടു ഗോള്‍ ലീഡിലെത്തിയതോടെ പിന്നീട് പ്രതിരോധത്തിലായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ശ്രദ്ധ. എന്നാല്‍ ഈ പ്രതിരോധത്തിന് സിറ്റിയുടെ ഭാഗത്തുനിന്നുമുണ്ടായ കനത്ത വെല്ലുവിളികളെ നേരിടേണ്ടി വന്നു.

85-ാം മിനിറ്റിലായിരുന്നു സിറ്റിയുടെ ആശ്വാസ ഗോള്‍. കോര്‍ണറില്‍ നിന്നും ഒറ്റമെന്‍ഡിയാണ് യുണൈറ്റഡിന്റെ വലകുലുക്കിയത്. അപകടം മണത്ത ഒലെ പ്രതിരോധത്തില്‍ മാറ്റങ്ങള്‍ വരുത്തി വിജയമുറപ്പിച്ചു.