ഇംഗ്ലീഷ് സൂപ്പർക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ ഗോൾകീപ്പറെ സൈൻ ചെയ്യാനുള്ള നീക്കത്തിലാണ്. ഇന്റർമിലാന്റെ കാമറൂൺ ഗോളി ആന്ദ്രേ ഒനാനയാണ് യുണൈറ്റഡിന്റെ ഉന്നം. അതേസമയം ഒനാന പോയാൽ പകരം സ്വിസ് ഗോളി യാൻ സോമറിന്റെ ഒപ്പം കൂട്ടാനാണ് ഇന്ററിന്റെ പദ്ധതി.
ഒനാനയ്ക്ക് വേണ്ടിയുള്ള യുണൈറ്റഡിന്റെ നീക്കങ്ങൾ സജീവമാണ്. ഏറ്റവും പുതിയ സൂചനകൾ പ്രകാരം 50 ദശലക്ഷം യൂറോയുടെ ബിഡ് യുണൈറ്റഡ് സമർപ്പിച്ചു. എന്നാൽ ഇത് മതിയാകില്ല എന്ന നിലപാടിലാണ് ഇന്റർ. 60 ദശലക്ഷം യൂറോയാണ് ഇൻ്റർ ആവശ്യപ്പെടുന്നത്. എങ്കിലും 55 ദശലക്ഷം യൂറോ വരെ ബിഡ് സമർപ്പിച്ചാൽ യുണൈറ്റഡിന് ഈ നീക്കം വിജയിപ്പിക്കാനാകുമെന്നാണ് സൂചന. ഈ സാഹചര്യത്തിൽ യുണൈറ്റഡ് പുതിയ ബിഡ് സമർപ്പിക്കുമോയെന്നതാണ് പ്രധാന ചോദ്യം.
അതേസമയം തന്നെ ബയേണിൽ നിന്ന് യാൻ സോമറിനെ റാഞ്ചാനാണ് ഇന്ററിന്റെ നീക്കം. സോമറിന് പുറമെ യുക്രൈന്റെ യുവ ഗോലി അനാറ്റോലി ട്രൂബിനും ഇന്ററിന്റെ റഡാറിലുണ്ട്. ഒനാന ക്ലബ് വിടുന്ന സാഹചര്യമുണ്ടായാൽ ഈ രണ്ട് പേരേയും ഒപ്പം കൂട്ടാനാകും ഇന്റർ ശ്രമിക്കുക.