SHARE

ഏകദേശം ഒന്നരമാസത്തിന് ശേഷം മാഞ്ചസ്റ്റർ സിറ്റി വീണ്ടും ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തി. ലീ​ഗിൽ എവർട്ടനെ തോൽപ്പിച്ചാണ് സിറ്റി ഡിസംബർ 15 -ന് ശേഷം ആദ്യമായി ലീ​ഗിൽ ഒന്നാമതെത്തുന്നത്.

എവർട്ടന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ​ഗോളിനായിരുന്നു സിറ്റിയുടെ ജയം. മത്സരത്തിന്റെ ഇരുപകുതികളിലേയും ഇഞ്ച്വറി ടൈമുകളിൽ പ്രതിരോധതാരം എയ്മറിക്ക് ലാപോർട്ടെ മുന്നേറ്റനിരതാരം ​ഗബ്രിയൽ ജീസസ് എന്നിവരാണ് സിറ്റിയുടെ ​ഗോളുകൾ നേടിയത്. വിജയത്തോടെ 26 മത്സരങ്ങളിൽ നിന്ന് 62 പോയിന്റുമായാണ് സിറ്റി മുന്നിലെത്തിയത്.

ഒരു മത്സരം കുറച്ചു കളിച്ച ലിവർപൂളിനും 62 പോയിന്റുണ്ട്. എന്നാൽ ​ഗോൾ വ്യത്യാസമാണ് സിറ്റിയെ മുന്നിലെത്തിച്ചത്. ശനിയാഴ്ച ബേൺമത്തിനെതിരെയാണ് ലിവർപൂളിന്റെ അടുത്ത മത്സരം. ഞായറാഴ്ച ചെൽസിയുമായാണ് സിറ്റിയുടെ അടുത്തമത്സരം. ഈ സീസണിൽ നേരത്തെ സിറ്റിയെ ആദ്യമായി തോൽപ്പിച്ചത് ചെൽസിയായിരുന്നു