SHARE

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി ഐ എസ് എല്ലില്‍ മുംബൈ സിറ്റി എഫ് സിയുമായി സഹകരിക്കുമെന്ന് സൂചന. മുംബൈ സിറ്റി സി ഇ ഒ ഇന്ദ്രനീല്‍ ദാസ് ചീഫ് എക്‌സിക്യൂട്ടീവായ ക്വാന്‍ സ്‌പോര്‍ട്‌സ് ഏജന്‍സിയുമായി സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പ് കരാറിലെത്തിയതായാണ് പുതിയ റിപ്പോര്‍ട്ട്.

മുംബൈയെ സ്വന്തമാക്കാന്‍ സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പ് നീക്കം നടത്തുന്നില്ലെന്നാണ് ഇതുമായി ബന്ധപ്പെട്ട് മുംബൈ സി ഇ ഒ പ്രതികരിക്കുന്നത്. അതേ സമയം, ക്വാന്‍ സ്‌പോര്‍ട്‌സുമായി കരാറിലെത്താനുള്ള സിറ്റിയുടെ തീരുമാനം ഇന്ത്യന്‍ ഫുട്‌ബോളിന് വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്. ഇന്ത്യന്‍ ഫുട്‌ബോള്‍ മാര്‍ക്കറ്റിനെ തിരിച്ചറിയാനുള്ള നീക്കമാണ് സിറ്റി നടത്തുന്നതെന്നാണ് വിദഗ്ദര്‍ വിലയിരുത്തുന്നത്. അതിന്റെ ഗുണം കൂടുതല്‍ ലഭിക്കുക മുംബൈ സിറ്റി എഫ് സിക്ക് തന്നെയാവുമെന്നാണ് കരുതപ്പെടുന്നത്. .