SHARE

വംശീയാധിക്ഷേപങ്ങള്‍ ഫുട്‌ബോളില്‍ വര്‍ദ്ധിച്ചുവരികയാണ്. എന്നാല്‍ സഹതാരത്തെ തന്നെ വംശീയമായി അധിക്ഷേപിച്ചതിനാണ് ഇപ്പോള്‍ സിറ്റി താരത്തിനെതിരെ അധികൃതര്‍ നടപടിക്കൊരുങ്ങുന്നത്, മാഞ്ചസ്റ്റര്‍ സിറ്റിയുടെ ബെര്‍നാര്‍ഡോ സില്‍വയ്‌ക്കെതിരെയാണ് നടപടി വരുന്നത്.

സ്വന്തം ടീമിലെ തന്നെ സഹകളിക്കാരന്‍ ബെഞ്ചമിന്‍ മെന്‍ഡിയ്‌ക്കെതിരെയാണ് സില്‍വ വംശീയ പരാമര്‍ശം നടത്തയത്. ട്വിറ്ററീലൂടെയായിരുന്നു പരാമര്‍ശം. സ്‌പെയിന്‍ പോര്‍ച്ചുഗല്‍ എന്നിവിടങ്ങളില്‍ പ്രശസ്തമായ ഒരു ചോക്ലൈറ്റ് ബ്രാന്‍ഡിന്റെ പരസ്യത്തിലെ ലോഗോയോട് സഹതാരത്തെ ഉപമിച്ചു കൊണ്ടയിരുന്നു സില്‍വയുടെ ട്വീറ്റ്. ഇതാണ് നടപടി ക്ഷണിച്ച് വരുത്തിയത്.

ഫുട്‌ബോള്‍ അസോസിയേഷനാണ് നടപടിയെടുക്കുന്നത്. ഇത് ഗൗരവമായി കാണുന്നെന്നും. ഇത്തരം പ്രവണതകള്‍ വച്ചുപൊറുപ്പിക്കാനാവില്ലെന്നുമാണ് അസോസിയേഷന്റെ നിലപാട് . ഇക്കാര്യത്തില്‍ താരത്തിനു നോട്ടീസ് അയച്ചു കഴിഞ്ഞു. ഒക്ടോബര്‍ ഒമ്പതിനു മുമ്പ് വിശദീകരണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

സെപ്റ്റംബര്‍ 22 നായിരുന്നു സംഭവത്തിനാധാരമായ ട്വീറ്റ് പോസ്റ്റ് ചെയതത്.