SHARE

അമേരിക്കയുടെ യുവ​ഗോൾക്കീപ്പറായ സാക്ക് സ്റ്റെഫാനെ ഇം​ഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയതായി റിപ്പോർട്ട്. പത്ത് ദശലക്ഷം ഡോളറോളം മുടക്കിയാണ് സ്റ്റെഫാനെ ഇം​ഗ്ലീഷ് വമ്പന്മാർ സ്വന്തമാക്കിയത്. അതേസമയം ട്രാൻസ്ഫർ ജാലകം തുറക്കുന്ന അടുത്ത ജനുവരിയിലേ സ്റ്റെഫാന് ടീമിനൊപ്പം ചേരാനാവു

അമേരിക്കൻ മേജർ ലീ​ഗ് സോക്കറിൽ കൊളംബസ് ക്രൂവിന്റെ ​താരമായ സ്റ്റെഫാൻ അമേരിക്കൻ ദേശീയ ടീമിനായി അറ് മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഒരു മേജർ ലി​ഗ് സോക്കർ ക്ലബിൽ കളിക്കുന്ന ​ഗോളിക്ക് ലഭിക്കുന്ന ഏറ്റവും വലിയ ട്രാൻസ്ഫർ തുകയാണിപ്പോൾ സ്റ്റെഫാന് ലഭിക്കുന്നത്. നേരത്ത, മാഞ്ചസ്റ്റർ യുണൈറ്റഡ്, ടിം ഹോവാർഡിനായി മുടക്കിയ തുകയുടെ റിക്കാർഡാണ് സ്റ്റെഫാൻ മറികടന്നത്.

അതേസമയം സിറ്റിയിലെത്തുന്ന സ്റ്റെഫാനെ ലോണിൽ നൽകാനായിരിക്കും ക്ലബിന്റെ ശ്രമം. സ്പാനിഷ് ക്ലബ് ജിറോണ, ഫ്രഞ്ച് ക്ലബ് നൈസ് എന്നീ ക്ലബുകൾക്ക് താരത്തെ കൈമാറാനാണ് ശ്രമം. മാത്രവുമല്ല, സ്റ്റെഫാന് ഇം​ഗ്ലണ്ടിൽ വർക്ക് പെർമിറ്റ് കിട്ടാനും വൈകുമെന്നാണ് കരുതപ്പെടുന്നത്.