SHARE

സഹതാരത്തെ വംശീയമായി അധിക്ഷേപിക്കുന്ന തരത്തിൽ ട്വീറ്റ് ചെയ്ത സംഭവത്തിൽ മാ‍ഞ്ചസ്റ്റർ സിറ്റി താരം ബെർണാഡോ സിൽവയ്ക്ക് ഒരു മത്സരത്തിൽ നിന്ന് വിലക്ക്. ഇം​ഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ നടത്തിയ അന്വേഷണത്തിനൊടുവിലാണ് വിലക്ക് ഏർപ്പെടുത്തിയത്. വലിക്കിന് പുറമെ 50,000 യൂറോ പിഴയും വിധിച്ചിട്ടുണ്ട്.

സിറ്റിയിലെ തന്നെ സഹതാരമായ ബെഞ്ചമിൻ മെൻഡിയെ കളിയാക്കി സിൽവ സെപ്റ്റംബറിൽ ട്വീറ്റ് ചെയ്തതാണ് പ്രശനങ്ങളുടെ തുടക്കം. സഹതാരങ്ങളും സുഹൃത്തുകളും തമ്മിലുള്ള സാധാരണ ട്വീറ്റ് മാത്രമായിരുന്നു അതെന്നും അതിൽ വംശീയാധിക്ഷേപമൊന്നും ഉദ്ദേശിച്ചിരുന്നില്ലെന്നും മെൻഡിയും സിൽവയും സിറ്റിയിലെ സഹതാരങ്ങളും വാദിച്ചിരുന്നു.

-Advertisement-

എന്നാൽ സമൂഹമാധ്യമങ്ങളിൽ ചർച്ചയായതിനാലും പലരും ഈ ട്വീറ്റിൽ വംശീയഅധിക്ഷേപത്തിന്റെ അംശങ്ങളുണ്ടെന്ന് നീരീക്ഷിച്ച സാഹചര്യത്തിലാണ് നടപടി. അതേസമയം സിൽവ ഒന്നും ഉദ്ദേശിച്ച് ചെയ്ത ട്വീറ്റല്ല ഇതെന്ന് വ്യക്തമായെന്നും അസോസിയേഷൻ അറിയിച്ചു. സിൽവയെ പിന്തുണച്ച് മെൻഡി തന്നെ കത്തയച്ചെന്നും അസോസിയേഷൻ പറഞ്ഞു.

വിലക്ക് വന്നതോടെ ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ ചെൽസിക്കെതിരെ നടക്കുന്ന അടുത്ത മത്സരം സിൽവയ്ക്ക് നഷ്ടമാകും. നവംബർ 23-ന് സ്വന്തം മൈതാനമായ എത്തിഹാദിലാണ് സിറ്റി ചെൽസിയെ നേരിടുന്നത്.