SHARE

ഇം​ഗ്ലീഷ് സൂപ്പർ ക്ലബ് മാഞ്ചസ്റ്റർ സിറ്റിയുടെ പിൻനിരയിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ഏലിയാഖ്വം മൻ​ഗല ക്ലബ് വിട്ടു. ലാ ലി​ഗയിൽ കളിക്കുന്ന സ്പാനിഷ് സൂപ്പർ ക്ലബ് വലൻസിയയിലേക്കാണ് മൻ​ഗലയുടെ കൂടുമാറ്റം. 28-കാരനായ മൻ​ഗല ഫ്രാൻസ് ദേശീയ ടീം താരമാണ്.

രണ്ട് വർഷത്തെ കരാറിലാണ് മൻ​ഗല വലൻസിയയിലെത്തുന്നത്. 2014 മുതൽ സിറ്റിയിൽ കളിക്കുന്ന മൻ​ഗല നേരത്തെ 2016-17 സീസണിൽ വലൻസിയക്കായി ലോണിൽ കളിച്ചിരുന്നു. ആ സീസണിൽ ക്ലബിനായി 34 മത്സരങ്ങൾ കളിച്ചിരുന്നു. തുടർന്ന് സിറ്റിയിൽ തിരിച്ചെത്തിയ മൻ​ഗല 2017-18 സീസൺ പകുതി ഇം​ഗ്ലീഷ് ക്ലബ് എവർട്ടനായും ലോണിൽ കളിച്ചിരുന്നു.

പോർച്ചു​ഗീസ് ക്ലബ് പോർട്ടോയിൽ നിന്ന് അന്ന് ഏറ്റവും വിലപിടിപ്പുള്ള പ്രതിരോധതാരമായാണ് മൻ​ഗല സിറ്റിയിലെത്തിയത്. എന്നാൽ പ്രതീക്ഷിച്ചതുപോലൊരു മികവ് മൻ​ഗലയ്ക്ക് പ്രകടിപ്പിക്കാനായില്ല. ഈ സാഹചര്യത്തിലാണ് വെറും 79 മത്സരം മാത്രം കളിച്ചശേഷം മൻ​ഗലയുടെ മടക്കം