SHARE

 

പെനാല്‍റ്റി ഷൂട്ടൗട്ടിലേയ്ക്കു നീണ്ട മത്സരത്തില്‍ ലിവര്‍ പൂളിനെ പരാജയപ്പെടുത്തി മാഞ്ചസ്റ്റര്‍ സിറ്റിക്കു കമ്മ്യൂണിറ്റി ഷീല്‍ഡ് കിരീടം. നിശ്ചിത സമയത്ത് ഇരു ടീമുകളും 1-1 സമനിലയിലായിരുന്നു. 12-ാം മിനിറ്റിലായിരുന്നു സിറ്റിയുടെ ആദ്യ ഗോള്‍ റഹീം സ്‌റ്റെര്‍ലിഗാണ് ഗോള്‍ നേടിയത്. 77-ാം മിനിറ്റില്‍ മാറ്റിപിലൂടെ ലിവര്‍പൂള്‍ ഗോള്‍ മടക്കി സമനില കണ്ടെത്തി. ഇഞ്ചുറി ടൈമില്‍ കെന്‍ വാള്‍ക്കര്‍ ഗോള്‍ലൈനില്‍ നടത്തിയ ഒരു അതിസാഹസിക പ്രകടനമാണ് സിറ്റിയെ രക്ഷിച്ചത്.

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ലിവര്‍പൂള്‍ താരം വൈനാള്‍ഡിന്റെ കിക്ക് ക്ലൗഡിയോ ബ്രാവോ തടുത്തു. ഇതാണ് കിരീടമണിയാന്‍ സിറ്റിയെ തുണച്ചത്. 5-4 എന്ന ക്രമത്തിലായിരുന്നു വിജയം. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഈ സീസണിലെ ആദ്യ കിരീടമാണിത് . കഴിഞ്ഞ തവണയും കമ്മ്യൂണിറ്റി ഷീല്‍ഡില്‍ സിറ്റിയായിരുന്നു ജോതാക്കള്‍.