SHARE

ലാ ലി​ഗയിൽ 87-ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ ​ഗോളിൽ റയൽ മഡ്രിഡ് അത്ലെറ്റിക്കോ ബിൽബാവോയുമായി സമനില പാലിച്ചു. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിലായിരുന്നു റയൽ കടുത്ത പോരാട്ടം നേരിട്ടത്. 14-ാം മിനിറ്റിൽ ഇനാക്കി വില്ല്യംസിലൂടെ അത്ലെറ്റിക്കോയാണ് മുന്നിലെത്തിയത്. തുടർന്ന് തിരിച്ചടിക്കാനുള്ള റയലിന്റെ ശ്രമങ്ങളെല്ലാം അത്ലെറ്റിക്കോ കീപ്പർ കേപ്പാ അരിസാബലാ​ഗ തടുത്തിട്ടു. ഒടുവിൽ റൊണാൾഡോ നേടിയ ​ഗോളിലൂടെ റയൽ തോൽവി ഒഴിവാക്കുകയായിരുന്നു.

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം നേടി. ബേൺമത്തിനെ എതിരില്ലാത്ത രണ്ട് ​ഗോളുകൾക്കാണ് യുണൈറ്റഡ് തോൽപ്പിച്ചത്. ക്രിസ് സ്മാളിങ്, റൊമേലു ലുക്കാക്കു എന്നിവരാണ് യുണൈറ്റഡിനായി ​ഗോളുകൾ നേടിയത്. ഇരുപാദങ്ങളിലുമായാണ് യുണൈറ്റഡ് ഓരോ ​ഗോൾ വീതം നേടിയത്.

ഇറ്റാലിയൻ സെരി എയിൽ യുവന്റസ് ക്രോട്ടോണുമായി സമനില പാലിച്ചു. ഇരു ടീമുകളും ഓരോ ​ഗോൾ വീതം നേടി. യുവന്റസിനായി അലക്സ് സാൻഡ്രോയും ക്രോട്ടോണിനായി സിമോൺ നവാൻകോയുമാണ് ​ഗോളുകൾ നേടിയത്. മറ്റ് മത്സരങ്ങളിൽ ലാസിയോ മൂന്നിനെതിരെ നാല് ​ഗോളുകൾക്ക് ഫിയോറെന്റിനെയേയും, നാപ്പോളി രണ്ടിനെതിരെ നാല് ​ഗോളുകൾക്ക് യുഡിനിസിനേയും, റോമ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്ക് ജെനോവയേയും തോൽപ്പിച്ചു. എ.സി മിലാൻ ടൂറിനോ മത്സരം സമനിലയിൽ കലാശിച്ചു. ഇരു ടീമുകളും ഓരോ ​ഗോൾ വീതം നേടി.