SHARE

ഇം​ഗ്ലീഷ് സൂപ്പർ ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ക്യാപ്റ്റൻ സ്ഥാനം വലിയ പദവിയാണ്. റോയ് കീൻ, റയാൻ ​ഗി​ഗ്സ്, ഡേവിഡ് ബെക്കാം, വെയിൻ റൂണി തുടങ്ങിയവരൊക്കം യുണൈറ്റഡ് ക്യാപ്റ്റൻ എന്ന നിലയിൽ തിളങ്ങിയവരാണ്. എന്നാൽ അടുത്ത കാലത്തായി യുണൈറ്റഡ് ക്യാപ്റ്റന്മാരുടെ കാര്യത്തിൽ ആരാധകർ തന്നെ നിരാശരാണ്

ഇക്വഡോർ താരം അന്റോണിയോ വലൻസിയയായിരുന്നു കഴിഞ്ഞ സീസണിൽ യുണൈറ്റഡ് ക്യാപ്റ്റൻ. എന്നാൽ വലൻസിയയെ പരിക്ക് വലച്ചതോടെ ആഷ്ലി യങ്ങായിരുന്നു കൂടുതലും ടീമിനെ നയിച്ചത്. ഇക്കുറി വലൻസിയ യുണൈറ്റഡ് വിട്ടതോടെ പുതിയ സ്ഥിരം ക്യാപ്റ്റനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ക്ലബ്. സ്വാഭാവിക പിൻ​ഗാമി എന്ന നിലയിൽ യങ്ങിന് തന്നെയാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ പരിശീലകൻ ഒലെ ​ഗുണ്ണർ സോൾഷ്യറിന്റെ മനസിൽ വേറേയും പേരുകളുണ്ട്.

മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനൊരുങ്ങുന്ന സൂപ്പർ താരം പോൾ പോ​ഗ്ബയെയാണ് ഒലെ പരി​ഗണിക്കുന്നത്. കഴിഞ്ഞ ദിവസം ഓസ്ട്രേലിയൻ ടീം പെർത്ത് ​ഗ്ലോറിക്കെതിരെ നടന്ന പ്രീ സീസൺ മത്സരത്തിന് ശേഷമാണ് ഒലെ ഇക്കാര്യം പറഞ്ഞത്. പോ​ഗ്ബയെ പരി​ഗണിക്കുന്നുണ്ട്, എന്നാൽ ക്യാപ്റ്റനാരാണെന്ന് സീസൺ തുടങ്ങുമ്പോഴെ പ്രഖ്യാപിക്കു എന്നാണ് ഒലെ പറഞ്ഞത്. ഇടഞ്ഞുനിൽക്കുന്ന പോ​ഗ്ബയെ അനുനയിപ്പക്കുന്നിന്റെ ഭാ​ ​ഗമായാണ് ഈ നീക്കം. നേരത്തെ യുണൈറ്റഡ് വൈസ് ക്യാപ്റ്റനായിരുന്ന പോ​ഗ്ബയെ ഹോസൗ മൗറീന്യോ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു

പുതിയ ക്യാപ്റ്റനെ പ്രഖ്യാപിക്കും വരെ ആഷ്ലി യങ്ങ് തന്നെ ക്യാപ്റ്റന്റെ ആംബാൻഡ് അണിയും. ​ഗ്ലോറിക്കെതിരായ മത്സരത്തിലും യങ് തന്നെയാണ് ടീമിനെ നയിച്ചത്. യങ്ങിനും പോ​ഗ്ബക്കും പുറമെ സ്പാനിഷ് താരം യുവാൻ മാട്ടയുടെ പേരും ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരി​ഗണിക്കുന്നുണ്ട്.