SHARE

ചാമ്പ്യൻസ് ലീ​ഗ് ഫൈനലെന്ന, ഫുട്ബോൾ ലോകത്തിലെ ഏറ്റവും മികച്ച അവസരങ്ങളിലൊന്നിന് തയ്യാറെടുക്കുകയാണ് ലിവർപൂളിന്റെ സെന​ഗലീസ് താരം സാദിയോ മാനെ. റയൽ മഡ്രിഡിനെതിരായ കലാശപ്പോരിന് മുമ്പായി, 300- ലിവർപൂൾ ജേഴ്സി തന്റെ ജന്മ​ഗൃഹമടങ്ങുന്ന ​ഗ്രാമത്തിന് സമ്മാനമായി നൽകി, താൻ എപ്പോഴും സ്വന്തം നാടിനെ സ്നേഹിക്കുന്നു എന്ന് വ്യക്തമാക്കുകയാണ് മാനെ.

തെക്കൻ സെന​ഗലിലെ ബൻബാലിയാണ് മാനെയുടെ ​ഗ്രാമം. താരത്തിന്റെ അമ്മയും മറ്റ് ബന്ധുക്കളും ഇപ്പോഴും ഇവിടെയാണ് താമസിക്കുന്നത്. 200-ഓളം പേർ ഈ നാട്ടിൽ താമസിക്കുന്നു. ഇവിടേക്കാണ് മാനെയുടെ സമ്മാനമെത്തിയിരിക്കുന്നത്. തന്റെ ​​ഗ്രാമത്തിലുള്ളവരെല്ലാം, ചാമ്പ്യൻസ് ലീ​ഗ് ഫൈനലിന്റെ അന്ന് ടി.വിക്ക് മുന്നിലുണ്ടാകും, അവർ തന്നെ പിന്തുണയ്ക്കും, മാനെ പറഞ്ഞു. ലോകകപ്പിന് ശേഷം ഞാൻ ​ഗ്രാമത്തിലേക്ക് പോകുന്നുണ്ട്, അപ്പോൾ അവരുടെ മുന്നിൽ ചാമ്പ്യൻസ് ലീ​ഗ് ജേതാവിന്റെ മെഡൽ എനിക്ക് കാണിക്കണം

-Advertisement-

2005-ലെ ചാമ്പ്യൻസ് ലീ​ഗ് ഫൈനൽ സ്വന്തം നാട്ടിൽ കണ്ടതിന്റെ ഓർമയും മാനെ പുതുക്കി. ഇസ്താംബൂളിലെ അത്ഭുതമെന്ന് വിശേഷിപ്പിക്കുന്ന മത്സരത്തിൽ, മൂന്ന് ​ഗോളിന് പിന്നിൽ നിന്ന ശേഷം തിരിച്ചടിച്ചായിരുന്നു എ.സി.മിലാനെതിരെ ലിവർപൂളിന്റെ ജയം. ഇക്കുറി അത്തരത്തിലൊരു അത്ഭുതം തന്നെയാണ് ലിവർപൂൾ പ്രതീക്ഷിക്കുന്നത്.