SHARE

ഇന്ത്യന്‍ ക്രിക്കറ്റ് താരം മനീഷ് പാണ്ഡെ വിവാഹിതനാകുന്നു. ചലച്ചിത്ര നടി ആശ്രിത ഷെട്ടിയാണ് വധു. ചില ദേശിയ മാധ്യമങ്ങളാണ് ഇരുവരും വിവാഹിതരാകുന്നു എന്ന വാര്‍ത്ത പുറത്തു വിട്ടത്. വിവാഹം ഡിസംബര്‍ രണ്ടിനാകും എന്നും റിപ്പോര്‍ട്ടുകളുണ്ട്. വിവാഹം മുംബൈയില്‍ നടക്കാനാണ് സാധ്യത.

2015 ലാണ് മനീഷ് പാണ്ഡെ ഇന്ത്യന്‍ ജേഴ്‌സിയണിയുന്നത്.ഇതിനു ശേഷം 23 ഏകദിനങ്ങളും 31 ട്വന്റി-ട്വന്റികളും ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. ഏകദിനങ്ങളില്‍ നിന്ന് ഒരു സെഞ്ചുറി ഉള്‍പ്പെടെ 440 റണ്‍സും ട്വന്റി -ട്വന്റിയില്‍ രണ്ട് അര്‍ദ്ധ സെഞ്ചുറി ഉള്‍പ്പെടെ 565 റണ്‍സും നേടിയിട്ടുള്ള താരം ഇപ്പോള്‍ വിജയ് ഹസാരെ ട്രോഫിയില്‍ കര്‍ണ്ണാടകയുടെ നായകനാണ്.

അറിയപ്പെടുന്ന മോഡലും നടിയുമാണ് ആശ്രിത. തുളു സിനിമയിലൂടെ ചലചിത്ര ലോകത്തെത്തിയ ആശ്രിത തമിഴിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഒട്ടേറെ മികച്ച സിനിമകളില്‍ വേഷമിട്ടിട്ടുള്ള താരമാണ് ആശ്രിത