SHARE

ഇന്ത്യന്‍ ക്രിക്കറ്റ് താരം മനീഷ് പാണ്ഡെ വിവാഹിതനായി. തമിഴ് ചലച്ചിത്ര താം ആശ്രിത ഷെട്ടിയാണ് വധു. മുബൈയില്‍ വച്ചായിരുന്നു വിവാഹ ചടങ്ങ് നടന്നത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മികച്ച പ്രകടനത്തോടെ കര്‍ണ്ണാടകയെ കിരീടത്തിലേയ്ക്ക് നയിച്ചതിനു പിന്നാലെയാണ് പാണ്ഡെ വിവാഹിതനാകുന്നത്. ഒരു റണ്‍സിനായിരുന്നു കര്‍ണ്ണാടകയുടെ വിജയം.

മുംബൈ സ്വദേശിനിയാണ് ആശ്രിത. തമിഴ് തുളു എന്നീ ഭാഷകളിലെ ചിത്രങ്ങളില്‍ ആശ്രിത വേഷമിട്ടിട്ടുണ്ട്. ഇരുവരുടേയും കുടുംബാഗങ്ങളും അടുത്ത സുഹൃത്തുക്കളും ഏതാനും ക്രിക്കറ്റ് താരങ്ങളുമാണ് ചടങ്ങില്‍ പങ്കെടുത്തത്.

2015 ല്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച പാണ്ഡെ 23 ഏകദിനങ്ങളും 32 ട്വന്റി – ട്വന്റി മത്സരങ്ങളും കളിച്ചിട്ടുണ്ട്. തമിഴ്‌നാടിനെതിരായ ഫൈനലില്‍ 45 പന്തില്‍ നിന്നും 60 റണ്‍സായിരുന്നു താരം സ്‌കോര്‍ ചെയ്തത്. വിജയ് ഹസാരെ ട്രോഫിയിലും പാണ്ഡെ മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു.