SHARE

മുൻ ഇന്ത്യൻ താരമെന്ന നിലയിലും കമൻേറ്ററെന്ന നിലയിലും ഏറെ ശ്രദ്ധേയനാണ് സഞ്‍ജയ് മഞ്ജരേക്കർ. ഇടയ്കിടെ ചില വിവാദങ്ങളിൽ ചെന്ന് ചാടാറുമുണ്ട് മഞ്ജരേക്കർ. ഈ വർഷമാദ്യം ബി.സി.സി.ഐ മഞ്ജരേക്കറെ പുറത്താക്കുകയും ചെയ്തിരുന്നു. എന്നാലിപ്പോൾ ഐ.പി.എല്ലിനിടെ ട്വിറ്ററിൽ ഒരു വാക്ക്പോരിലും മഞ്ജരേക്കർ ഭാ​ഗമായി.

ചെന്നൈ സൂപ്പർ കിങ്സ് നായകൻ മഹേന്ദ്ര സിങ് ധോണിയെ വിമർശിക്കാൻ മഞ്ജരേക്കർ അടക്കമുള്ള കമന്ററ്റർമാർക്ക് പേടിയാണെന്ന ഒരു ആരാധകരന്റെ ട്വീറ്റാണ് മഞ്ജരേക്കറെ ചൊടിപ്പിച്ചത്. ഇന്നലെ ഡെൽഹി ക്യാപിറ്റൽസിനെതിരായ ചെന്നൈയുടെ തോൽവിക്ക് പിന്നാലെ, അവസാന ഓവർ രവീന്ദ്ര ജഡേജയ്ക്ക് നൽകാനുള്ള ചെന്നൈ സൂപ്പർ കിങ്സ് തീരുമാനത്തിനെതിരെ മഞ്ജരേക്കർ ട്വീറ്റ് ചെയ്തു.

ഈ ട്വീറ്റിനോട് പ്രതികരച്ച, കുനാൽ സിങ്ങെന്ന ആരാധകൻ, മഞ്ജരേക്കർ തന്റെ ട്വീറ്റിൽ ധോണിയുടെ പേര് ചേർത്തില്ലെന്നും, ചെന്നൈയുടെ പിഴവാണെന്ന് മാത്രം പറയുകയാണ് ചെയ്തതെന്നും പറഞ്ഞു. ഒപ്പം മുമ്പൊരിക്കൽ ശ്രേയസ് അയ്യരുടേ പേരെടുത്ത് പറഞ്ഞ് വിമർശിച്ചതിനെച്ചൂണ്ടിക്കാണ്ടി, ധോണിയുടെ പിഴവ് ടീമിന്റെ പിഴവായി മാറുമെന്നും, മഞ്ജരേക്കറടക്കമുള്ള കമന്റേറ്റർമാർ ധോണിയെ വിമർശിക്കാൻ എത്ര ഭയക്കുന്നുണ്ടെന്നും പറഞ്ഞു.

ഈ പ്രതികരണം ശ്രദ്ധയിൽപട്ട മഞ്ജരേക്കൽ ഉടൻ വിശദീകരണവുമായെത്തി. ചെന്നൈയുടെ വലിയ പിഴവ് എന്ന് പറയുമ്പൾ അത് ധോണിയെ തന്നെയാണ് ഉദ്ദേശിക്കുന്നതെന്നും, മുമ്പ് ശ്രേയസ് അയ്യരുടെ കാര്യത്തിൽ താരത്തിന്റെ ബാറ്റിങ്ങിനെയാണ് താൻ പ്രത്യേകമായി വിമർശിച്ചതെന്നും മഞ്ജരേക്കർ പറഞ്ഞു. ധോണിയെ വിമർശിക്കാൻ എനിക്ക് പേടിയാണോ എന്ന കാര്യം, ഇവിടെ ട്വിറ്ററിലെ നമ്മുടെ സുഹൃത്തുക്കൾക്ക് മറുപടി പറയാനാകുമെന്നും മഞ്ജരേക്കർ പറഞ്ഞു.