SHARE

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് അവസാനിച്ചുവെങ്കിലും താരങ്ങളുടെ പ്രകടനങ്ങളെ കുറിച്ച് വിവിധ തരത്തിലുള്ള ചര്‍ച്ചകള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ ഐ പി എല്‍ ക്യാപ്റ്റന്‍മാര്‍ക്ക് മാര്‍ക്കിട്ട് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. ഡല്‍ഹിയെ നയിച്ച യുവതാരം ശ്രേയസ്സ് അയ്യര്‍ക്ക് മഞ്ജരേക്കര്‍, നിലവിലെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയേക്കാള്‍ മാര്‍ക്ക് നല്‍കിയതാണ് ശ്രദ്ധേയമായ കാര്യം.

ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ പരാജയപ്പെട്ടെങ്കിലും മഞ്ജരേക്കറെ സംബന്ധിച്ച് എം എസ് ധോണിയാണ് മികച്ച ഐ പി എല്‍ നായകന്‍. പത്തില്‍ ഒമ്പതു മാര്‍ക്കാണ് അദ്ദേഹം ധോണിക്ക് നല്‍കുന്നത്. ഐ പി എല്‍ കിരീടം സ്വന്തമാക്കിയ മുംബൈ നായകന്‍ രോഹിത് ശര്‍മ്മയ്ക്കും, ഡല്‍ഹി ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യര്‍ക്കും മഞ്ജരേക്കര്‍ എട്ടു മാര്‍ക്ക് നല്‍കുന്നു. മങ്കാദിംഗ് വിവാദത്തിലൂടെ വിമര്‍ശനം ഏറ്റുവാങ്ങിയെങ്കിലും കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ക്യാപ്റ്റന്‍ അശ്വിന് മഞ്ജരേക്കര്‍ ഏഴു മാര്‍ക്ക് നല്‍കി.

സണ്‍റൈസേഴ്‌സിനെ നയിച്ച കെയ്ന്‍ വില്യംസണും ഏഴു മാര്‍ക്ക് തന്നെയാണ് ലഭിച്ചത്. ബാംഗ്ലൂര്‍ ക്യാപ്റ്റനായിരുന്ന വിരാട് കോഹ്ലിക്കും ചില മത്സരങ്ങളില്‍ രാജസ്ഥാനെ നയിച്ച സ്റ്റീവ് സ്മിത്തിനും ആറു മാര്‍ക്കാണ് മഞ്ജരേക്കാര്‍ നല്‍കിയത്. അതേ സമയം, രാജസ്ഥാനെ സീസണിലെ കൂടുതല്‍ മത്സരങ്ങളില്‍ നയിച്ച അജിങ്ക്യ രഹാനെ അഞ്ചു മാര്‍ക്ക് മാത്രമാണ് ലഭിച്ചത്. കൊല്‍ക്കത്ത ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക്കിന് മാര്‍ക്കിടാന്‍ മറന്നു പോയന്നെതാണ് മഞ്ജരേക്കര്‍ രസകരമായ കാര്യം.