ആഭ്യന്തര ക്രിക്കറ്റില്‍ ബംഗാളിന് വേണ്ടി മികച്ച പ്രകടനങ്ങള്‍ കാഴ്ച്ച വെച്ച താരമാണ് മനോജ് തിവാരി. 106 ഫസ്റ്റ് ക്ലാസ് മത്സരങ്ങളുടെ പരിചയ സമ്പത്തുള്ള താരം ഇന്ത്യയ്ക്ക് വേണ്ടി 12 ഏകദിനങ്ങളും 3 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്രയും മനോജ് തിവാരിയും തമ്മിൽ ട്വിറ്ററിൽ നടന്ന തമാശയാണ് ഇപ്പോൾ വാർത്തയായിരിക്കുന്നത്.
ഐ പി എല്ലില്‍ ക്യാപ്റ്റന്മാരാവാന് സാധ്യതയുള്ളവരില്‍ ചോപ്ര, തന്റെ പേര് ഉള്പ്പെടുത്തിയില്ലായെന്നാണ് തിവാരിയുടെ പരാതി. ‘ മൂന്ന് ഐ പി എല്‍ ടീമുകള്‍ക്ക് ക്യാപ്റ്റന്മാരില്ല, ഇന്ത്യന്‍ താരങ്ങളായ ഗംഭീര്‍, ധവാന്, അശ്വിന്, രഹാനെ, മനീഷ് പാണ്ഡെ തുടങ്ങിയവര്‍ക്ക് അവസരമുണ്ട്,’- ചോപ്ര ട്വിറ്ററിൽ കുറിച്ചു. ഇതോടെ മനോജ് തിവാരി തമാശരൂപേണെ ഇതിന് മറുപടി നല്‍കുകയായിരുന്നു
‘ എന്നെ മറക്കല്ലേ, ആകാശ് ഭായ്, മുംബൈയില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഓള് ഇന്ത്യ ടി20 ടൂര്ണ്ണമെനറിൽ ഞാന്‍ ടീമിനെ വിജയിപ്പിച്ചിട്ടുണ്ട്, ഒന്ന് ഓര്‍മ്മപ്പെടുത്താന്‍ വേണ്ടി പറഞ്ഞതാണ്.’ – മനോജ് തിവാരി ട്വിറ്ററിലൂടെ തന്നെ മറുപടി നല്കി. ഐ പി എല്ലില്‍ തിവാരി ഇതുവരെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, റൈസിംഗ് പൂനെ സുപ്പര്ജയന്റ്സ് തുടങ്ങിയ ടീമുകള്‍ക്ക് വേണ്ടി കളിച്ചിട്ടുണ്ട്.
Don’t forget me Akash bhai 😊 Won all India t20 tournament in Mumbai last year #just thought of sharing wit u 😉
— Manoj Tiwary (@tiwarymanoj) January 5, 2018