SHARE

പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ വിജയക്കുതിപ്പിനു തടയിടാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനു കഴിഞ്ഞു. ഇരു ടീമുകളും ഒരോ ഗോള്‍ വീതമടിച്ചാണ് സമനിലയില്‍ പിരിഞ്ഞത്. മോശം ഫോമിലായിരുന്നിട്ടും പ്രീമിയര്‍ ലീഗില്‍ മികച്ച ഫോമില്‍ മുന്നേറിക്കൊണ്ടിരുന്ന ലിവര്‍പൂളിനെ സമനിലയില്‍ തളയ്ക്കാനായത് യുണൈറ്റഡിനു നേട്ടമായി. ഇതുവരെ ഈ സീസണില്‍ പ്രീമിയര്‍ ലീഗില്‍ കളിച്ച മത്സരമൊക്കെ ജയിക്കാന്‍ ലിവര്‍പൂളിനു കഴിഞ്ഞിരുന്നു.

പോഗ്‌ബെ ഇല്ലാതെയായിരുന്നു യുണൈറ്റഡ് കളിക്കാനിറങ്ങിയത്. എന്നാല്‍ മറുസൈഡില്‍ സലായും ഉണ്ടായിരുന്നില്ല. നന്നായി തുടങ്ങിയ യുണൈറ്റഡ് 36-ാം മിനിറ്റില്‍ റാഷ്‌ഫോര്‍ഡിലൂടെ തങ്ങളുടെ ആദ്യ ഗോള്‍ കണ്ടെത്തി. 85-ാം മിനിറ്റു വരെ ലീഡ് നിലനിര്‍ത്താനും യുണൈറ്റഡിനു കഴിഞ്ഞു. 85-ാം മിനിറ്റില്‍ യുണൈറ്റിന്റെ വിജയ സ്വപ്‌നങ്ങള്‍ തകര്‍ത്തുകൊണ്ട് ലല്ലാന്നയിലൂടെയായിരുന്നു ലിവര്‍പൂളിന്റെ സമനില ഗോള്‍.

ഇതുവരെ കളിച്ച 9 കളികളില്‍ എട്ടു വിജയവും ഒരു സമനിലയുമായി 25 പോയിന്റുള്ള ലിവര്‍പൂള്‍ തന്നെയാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. മാഞ്ചസ്റ്റര്‍ സിറ്റിയാണ് രണ്ടാമത്. 19 പോയിന്റാണ് സിറ്റിയ്ക്കുള്ളത്. 10 പോയിന്റുകള്‍ മാത്രമുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 13-ാം സ്ഥാനത്താണ്.