SHARE

ഇതിഹാസതാരം ഡീ​ഗോ മറഡോണ മെക്സിക്കൻ ക്ലബ് ഡോറാഡോസിന്റെ പരിശീലകസ്ഥാനമൊഴിഞ്ഞു. ക്ലബിനൊപ്പം ഒരു വർഷം പോലും തികയ്ക്കുന്നിന് മുമ്പാണ് അർജന്റൈൻ ഇതിഹാസം സ്ഥാമൊഴിഞ്ഞത്. ആരോ​ഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കാനെന്ന കാരണം പറഞ്ഞാണ് സ്ഥാനമൊഴിയൽ.

കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു മറഡോണ മെക്സിക്കൻ ക്ലബിന്റെ പരിശീലകസ്ഥാനത്തേക്കുന്നത്. മുൻ പരിശീലകറോളുകളെ അപേക്ഷിച്ച് താരതമ്യേന മികച്ച സീസണായിരുന്നു മറഡൊണയ്ക്കിവിടെ. രണ്ടാം ഡിവിഷൻ ക്ലബായ ഡൊറാഡോസിനെ ആദ്യ ഡിവിഷനിലേക്കുള്ള സ്ഥാനക്കയറ്റത്തിന് തൊട്ടടുത്തെത്തിച്ചിരുന്നു മറഡോണ. എങ്കിൽ കൂടിയും ക്ലബിനൊപ്പം തുടരുമോയെന്ന കാര്യത്തിൽ ഉറപ്പില്ലായിരുന്നു.

ക്ലബ് അധികൃതരുമായുള്ള പ്രശ്നങ്ങളായിരുന്നു ഇതിന് കാരണം. എന്നാലിപ്പോൾ ആരോ​ഗ്യപരമായ കാരണങ്ങൾ പറഞ്ഞാണ് മറഡോണ ക്ലബ് വിടുന്നത്.അടുത്തുതന്നെ കാൽമുട്ടിനും തോളിനും ശസ്ത്രക്രിയകൾ ഉണ്ടെന്നാണ് വിശദീകരണം