SHARE

കഴിഞ്ഞ കലണ്ടർ വർഷത്തിലെ ഏറ്റവും മികച്ച നൂറ് ഫുട്ബോൾ താരങ്ങളെ തിരഞ്ഞെടുത്ത് സ്പാനിഷ് പത്രമായ മാർക്ക. ബയേൺ മ്യൂണിച്ചിന്റെ പോളണ്ട് താരമായ റൊബർട്ട് ലെവൻഡോവ്സ്കിയാണ് ഒന്നാം സ്ഥാനത്തെത്തിയത്. ബാഴ്സലോണയുടെ അർജന്റൈൻ സൂപ്പർതാരം ലയണൽ മെസി പത്താം സ്ഥാനത്തേക്ക് വീണതാണ് ഏറ്റവും ശ്രദ്ധേയം.

ബയേൺ മ്യൂണിച്ചാനായി നടത്തിയ തകർപ്പൻ ​ഗോൾവേട്ട തന്നെയാണ് ലെവൻഡോവ്സ്കിയെ ഒന്നാം സ്ഥാനത്തെത്തിച്ചത്. ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്കാരവും ലെവൻഡോവ്സ്കിക്കായിരുന്നു. ബയേൺ മ്യൂണിച്ചിന്റെ തന്നെ ജർമൻ താരം ജോഷ്വാ കിമ്മിച്ചാണ് മാർക്ക പട്ടികയിൽ രണ്ടാം സ്ഥാനത്ത്.

പി.എസ്.ജിയുടെ കെയ്ലിൻ എംബാപെ മൂന്നാമതും റയൽ മഡ്രിഡിന്റെ സെർജിയോ റാമോസ് നാലാമതുമാണ്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് അ‍ഞ്ചാം സ്ഥാനത്ത്. നെയ്മർ, കരീം ബെൻസിമ, മാനുവൽ ന്യൂയർ, എർലിങ് ഹലാൻഡ് എന്നിവരും ആദ്യ പത്തിലുൾപ്പെടുന്നവരാണ്.