SHARE

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ വൈറലായ ഫോട്ടോയാണ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ മത്സരത്തിന് പൂനെ ജേഴ്സിയുടെ നിറത്തിൽ ശരീരം മുഴുവൻ ചായവും പൂശി അവരുടെ സൂപ്പർ താരം മാഴ്സലീന്യോയുടെ പേര് ശരീരത്ത് എഴുതിയെത്തിയ കുട്ടി ആരാധകന്റെ ചിത്രം. കറങ്ങിത്തിരിഞ്ഞ് ഈ ചിത്രം അവസാനം മാഴ്സലീന്യോയുടെ അടുക്കലുമെത്തി. ഇപ്പോളിതാ കേരളത്തികെ തന്റെ കുട്ടി ആരാധകനെ കണ്ട് ആവേശം കൊണ്ട മാഴ്സലീന്യോ, കേരളാ ബ്ലാസ്റ്റേഴ്സിനെതിരായ മത്സരത്തിനെത്തുമ്പോൾ കുട്ടി ആരാധകന് തന്റെ ജേഴ്സി നൽകുമെന്ന് അറിയിച്ചിരിക്കുകയാണ്.

🚨 help- I am going to Kochi /Kerala, would like to give my jersey for this lovely boy.Help me guys to find him, if i see him at stadium i will give him my jersey in the game Kerala x Pune See you guys.

Marcelinho Leite ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಬುಧವಾರ, ಡಿಸೆಂಬರ್ 5, 2018

തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയായിരുന്നു മാഴ്സലീന്യോയുടെ പ്രഖ്യാപനം. എഫ് സി പൂനെ സിറ്റിയുടെ കൊടിയുമായി നിൽക്കുന്ന തന്റെ കുട്ടി ആരാധകന്റെ ചിത്രം പോസ്റ്റ് ചെയ്ത് മാഴ്സലീന്യോ ഇങ്ങനെ കുറിച്ചു, ” താൻ കൊച്ചിയിലേക്ക് പോവുകയാണ്. ഈ കുട്ടിക്ക് തന്റെ ജേഴ്സി സമ്മാനിക്കാൻ താൻ ആഗ്രഹിക്കുന്നു. കുട്ടിയെ കണ്ടെത്താൻ എന്നെ സഹായിക്കൂ, കേരളാ ബ്ലാസ്റ്റേഴ്സും എഫ്.സി പൂനെ സിറ്റിയും തമ്മിലുള്ള മത്സരത്തിനിടെ സ്റ്റേഡിയത്തിൽ ഈ കുട്ടിയെ കണ്ടാൽ താൻ എന്റെ ജേഴ്സി അവന് നൽകും.”

അതേ സമയം മാഴ്സലീന്യോയുടെ പ്രഖ്യാപനം വന്നതോടെ കുട്ടി ആരാധകനെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് ഇപ്പോൾ കേരളത്തിലെ ഫുട്ബോൾ ആരാധകർ. നാളെയാണ് കൊച്ചിയിൽ കേരളാ ബ്ലാസ്റ്റേഴ്സും എഫ് സി പൂനെ സിറ്റിയും തമ്മിലുള്ള പോരാട്ടം നടക്കുന്നത്.