SHARE

അടുത്ത സീസൺ ഐ എസ് എല്ലിൽ കിരീടം ലക്ഷ്യം വെച്ച് കൊണ്ടുള്ള നീക്കങ്ങളാണ് കേരളാ ബ്ലാസ്റ്റേഴ്സ് അണിയറയിൽ നടത്തുന്നത്. മുൻ സീസണുകളിലേതിൽ നിന്ന് വ്യത്യസ്തമായി ട്രാൻസ്ഫർ വിപണിയിൽ മികച്ച നീക്കങ്ങൾ നടത്തുന്ന ബ്ലാസ്റ്റേഴ്സ് ആരാധകർ ആഗ്രഹിച്ച ഒരുപിടി താരങ്ങളെ ടീമിലെത്തിച്ച് കഴിഞ്ഞു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ ഹിറ്റായി ഓടിക്കൊണ്ടിരുന്ന വാർത്തയാണ് എഫ് സി പൂനെ സിറ്റി താരം മാഴ്സലീന്യോ കേരളാ ബ്ലാസ്റ്റേഴ്സിലെത്തുമെന്നത്. ബ്ലാസ്റ്റേഴ്സ് ആരാധകരെ ഏറെ ആവേശത്തിലാഴ്ത്തുന്ന വാർത്തയായിരുന്നു അത്. എന്നാൽ ഇപ്പോളിതാ അത്തരം വാർത്തകളെല്ലാം നിഷേധിച്ച് മാഴ്സലീന്യോ തന്നെ രംഗത്തെത്തിയിരിക്കുന്നു.

താൻ കേരളാ‌ ബ്ലാസ്റ്റേഴ്സിലേക്ക് പോവുകയാണെന്ന വാർത്തകൾ വ്യാജമാണെന്നും, ബ്ലാസ്റ്റേഴ്സ് തന്റെ ഏജന്റുമായി ഇത് വരെ ബന്ധപ്പെട്ടിട്ടില്ലെന്നും മാഴ്സലീന്യോ തന്നെ വ്യക്തമാക്കി. ബ്ലാസ്റ്റേഴ്സിലേക്ക് വരുകയാണോ എന്ന് അന്വേഷിച്ച് കൊണ്ട് ആരാധകരുടെ ആയിരക്കണക്കിന് മെസേജുകളാണ് തനിക്ക് വന്നു കൊണ്ടിരിക്കുന്നതെന്നും തന്റെ ട്വിറ്റർ പോസ്റ്റിലൂടെ മാഴ്സലീന്യോ അറിയിച്ചു.