SHARE

സ്പാനിഷ് സൂപ്പർക്ലബ് റയൽ മഡ്രിഡിന്റെ വിഖ്യാതതാരം മാഴ്സെലോ ക്ലബ് വിട്ടേക്കും. കരാർ അവാസനിക്കുന്നതോടെ 2021-22 സീസണൊടുവിൽ താരം റയൽ വിടുമെന്നാണ് സൂചനകൾ. ബ്രസീലിയൻ പത്രമായ ലാൻസിൽ വന്ന റിപ്പോർട്ട് പ്രകാരം മാഴ്സലോ യൂറോപ്യൻ ഫുട്ബോളിനോട് തന്നെ വിടപറഞ്ഞേക്കും.

33-കാരനായ മാഴ്സലോ ലോകഫുട്ബോളിലെ ഏറ്റവും മികച്ച ലെഫ്റ്റ് ബാക്കുകളിൽ ഒരാളായാണ് പരി​ഗണിക്കപ്പെടുന്നത്. 2007-ലാണ് ഈ ബ്രസീലിയൻ താരം റയലിലെത്തുന്നത്. അധികം വൈകാതെ ടീമിലെ സ്ഥിരം സാന്നിധ്യമായ മാഴ്സലോ, റയലിന്റെ തുടർച്ചയായ മൂന്ന് ചാമ്പ്യൻസ് ലീ​ഗ് കിരീടങ്ങളടക്കമുള്ള നേട്ടങ്ങളിൽ നിർണായക സാന്നിധ്യമായി. വിഖ്യാത താരം സെർജിയോ റാമോസ് ക്ലബ് വിട്ടതോടെ ഇപ്പോൾ റയലിന്റെ ക്യാപ്റ്റനവും മാഴ്സലോ തന്നെയാണ്.

കഴിഞ്ഞ ഒന്നുരണ്ട് സീസണുകളായി റയലിന്റെ ഫസ്റ്റ് ഇലവന് പുറത്താണ് മാഴ്സലോ. അതുകൊണ്ട് തന്നെ താരത്തിന്റെ കരാർ ഇനി പുതുക്കാനിടയില്ല. ഈ സാഹചര്യത്തിലാണ് ക്ലബി വിടാനുള്ള തീരുമാനമെന്നാണ് സൂചന. തന്റെ ആദ്യ ക്ലബായ ഫ്ലുമിനെൻസിലേക്കാകും മാഴ്സലോ കൂടുമാറിയേക്കുക എന്നാണ് വാർത്തകൾ.