SHARE

ലോകഫുട്ബോളിലെ തന്നെ ഏറ്റവും കടുത്ത പോരാട്ടങ്ങളിലൊന്നാണ് റയൽ മഡ്രിഡും അത്ലറ്റിക്കോ മഡ്രിഡും ഏറ്റുമുട്ടുന്ന മഡ്രിഡ് ഡർബി. ഈ ലാ ലി​ഗ സീസണിലെ ആദ്യ മഡ്രിഡ് ഡർബി ശനിയാഴ്ച നടക്കും. റയലിന്റെ മൈതാനമായ സാന്റിയാ​ഗോ ബെർണബ്യുവിലാണ് മത്സരം. എന്നാൽ അഭിമാനപ്പോരിന് മുമ്പായി ആശങ്കയിലാണ് റയൽ

ഇസ്കോ, ഡാനി കാർവഹാൾ, മാഴ്സലോ തുടങ്ങി മൂന്ന് സൂപ്പർ താരങ്ങളുടെ സേവനം റയലിന് ലഭിക്കാനിടയില്ലെന്നാണ് വാർത്തകൾ. അപ്പെൻഡസൈറ്റിസ് ശസ്ത്രക്രിയ കഴിഞ്ഞ വിശ്രമത്തിലാണ് ഇസ്കോ. കാർവഹാളും മാഴ്സലോയും പരിക്കിന്റെ പിടിയിലും. ഇന്നലെ സെവിയ്യക്കെതിരായ മത്സരത്തിലാണ് മാഴ്സലോയ്ക്ക് പരിക്കേറ്റെത്. കാൽവണ്ണയിലെ പേശിക്കാണ് പരിക്ക്. എന്നാൽ വിദ​ഗ്ദ പരിശോധനയ്ക്ക് ശേഷമെ മറ്റ് കാര്യങ്ങൾ അറിയാനാകു.

-Advertisement-

സെവിയ്യക്കെതിരായ മത്സരത്തിൽ കളിക്കാതിരുന്ന ഇസ്കോയും കാർവഹാളും മഡ്രിഡ് ഡർബിക്കും കളിക്കാൻ സാധ്യത കുറവാണ്. ഇതിനൊപ്പമാണ് മാഴ്സലോയുടെ പരിക്ക്. ഇതോടെ പരിശീലകൻ ജുലൻ ലൊപ്പെറ്റെ​ഗ്വി തലവേധനയിലാണ്. അതിന് പുറമേ സെവിയക്കെതിരെ ഏറ്റ തോൽവിയും റയലിന് തളർത്തിയിട്ടുണ്ട്.