SHARE

കൂട്ടുകാരൻ ക്രിസ്റ്റ്യാനോ റൊണാൾഡോയോടൊപ്പം കളിക്കാൻ തനിക്കും യുവന്റസിലേക്ക് പോകണമെന്ന് മാഴ്സലോ റയൽ മഡ്രിഡിനെ അറിയിച്ചതായി റിപ്പോർട്ടുകൾ. ഒരു ഇറ്റാലിയൻ മാധ്യമമാണ് ഇക്കാര്യം ആദ്യം പുറത്തുവിട്ടത്. തുടർന്ന് വിവിധ ഇം​ഗ്ലീഷ് സ്പാനിഷ് മാധ്യമങ്ങൾ വാർത്ത ഏറ്റെടുത്തു.

ജനുവരയിലെ ട്രാൻസ്ഫർ ജാലകത്തിൽ ഇറ്റിലിയിലേക്ക് പോകാൻ ആ​ഗ്രഹമുണ്ടെന്ന് റയൽ പ്രസിഡന്റ് ഫ്ലോറന്റിനോ പെരസിനെ മാഴ്സലോ അറിയിച്ചതായാണ് റിപ്പോർട്ട്. റൊണാൾഡോ യുവന്റസിലേക്ക് പോയതുമുതൽ മാഴ്സലോയും റയൽ വിടാനരുങ്ങുന്നതായി വാർത്തകളുണ്ടായിരുന്നു. അതേസമയം തന്നെ പെരസ് മാഴ്സലോയുടെ ആവശ്യത്തെ എതിർത്തതായും വാർത്തകളുണ്ട്. റൊണാൾഡോയ്ക്ക് പുറമെ മറ്റൊരു സൂപ്പർ താരത്തെ കൂടി കൈവിടാനാവില്ലെന്നാണ് പെരസിന്റെ നിലപാട്.

സീസണിൽ ആകെ തകർച്ച നേരിടുകയാണ് റയല്‍. ലാ ലി​ഗയിൽ നിലവിൽ ഏഴാം സ്ഥാനത്താണവർ. ക്ലബിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം തുടക്കമാണ് ഇക്കുറി റയല്‍ നേരിടുന്നത്. അവസാനം ലെവന്റെക്കെതിരെ നടന്ന ലാ ലി​ഗ മത്സരത്തിലും തോറ്റു. ഇന്ന് വിക്ടോറിയ പ്ലസനെതിരായ ചാമ്പ്യൻസ് ലീ​ഗ് മത്സരം റയലിന്റേയും പരിശീലകൻ ജൂലൻ ലൊപ്പെറ്റെ​ഗ്വിയുടേയും ഭാവി നിശ്ചയിക്കും.