SHARE

സീസണിൽ ഇതുവരെ റയൽ മഡ്രിഡ് മികവിലേക്കുയർന്നിട്ടില്ല. തുടക്കത്തിൽ നേരിട്ട പാളിച്ചകൾക്ക് ശേഷം സാന്റിയാ​ഗോ സോളാരിക്ക് കീഴിൽ തിരിച്ചുവരവിന്റെ ലക്ഷണം കാണിക്കുന്നുണ്ട് റയൽ. എന്നാൽ പോലും ഇടയ്ക്കിടെ തോൽവികൾ നേരിടുന്ന പതിവിന് മാറ്റമില്ല

ഇതിനുപുറമേയാണ് ടീമിനുള്ളിലെ ചില പ്രശ്നങ്ങൾ. കളിക്കാർ തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടെന്ന് വാർത്തകൾ വന്നു. പിന്നാലെ സൂപ്പർ താരം മാഴ്സലോയും ക്ലബ് വിടുമെന്ന് റിപ്പോർട്ടുകൾ പ്രചരിക്കുന്നു. റയലിൽ മാഴ്സലോയുടെ ഏറ്റവും അടുത്ത സുഹൃത്തായ ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിലേക്ക് പോയപ്പോൾ മുതൽ പ്രചരിക്കുന്നതാണിത്. എന്നാൽ ട്രാൻസ്ഫർ ജാലകം തുറക്കാനിരിക്കെയാണിപ്പോൾ ഈ വാർത്ത് വീണ്ടു വന്നുതുടങ്ങിയത്.

അതേസമയം റയൽ മഡ്രിഡ് വിടുന്ന കാര്യം മനസിൽ ചിന്തിച്ചിട്ടുപോലുമില്ലെന്നാണ് മാഴ്സലോ പറയുന്നത്. റയലിൽ തുടരാൻ കഴിയുന്നതൊക്കെ താൻ ചെയ്യും, കളിക്കാൻ ലഭിക്കുന്ന സമയം എനിക്ക് ഒരു പ്രശ്നമല്ല, 15 മിനിറ്റ് മാത്രമാണ് ഒരു മത്സരത്തിൽ കളിക്കാൻ കിട്ടുന്നതെങ്കിൽ പോലും, സ്പാനിഷ് മാധ്യമത്തോട് മാഴ്സലോ പറഞ്ഞു