SHARE

ഇന്ത്യയ്ക്കെതിരെ നാളെ നടക്കാനിരിക്കുന്ന രണ്ടാം ഏകദിന മത്സരത്തിൽ ഓസ്ട്രേലിയൻ സ്റ്റാർ ഓൾ റൗണ്ടർ മാർക്കസ് സ്റ്റോയിനിസ് കളിക്കുന്ന കാര്യം സംശയത്തിൽ. കഴിഞ്ഞ ദിവസം നടന്ന രണ്ടാം ഏകദിനത്തിൽ പരിക്കു പറ്റിയതാണ് താരത്തിന് തിരിച്ചടിയായത്.‌ ബാറ്റിംഗിലും, ബോളിംഗിലും തിളങ്ങാൻ കഴിവുള്ള സ്റ്റോയിനിസിന് കളിക്കാനായില്ലെങ്കിൽ മത്സരത്തിൽ ഓസീസിന് അത് വലിയ തിരിച്ചടിയാകും നൽകുക.

ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയ 66 റൺസിന്റെ വിജയം നേടിയ ആദ്യ ഏകദിനത്തിൽ ബോളെറിയുന്നതിനിടെയായിരുന്നു‌ സ്റ്റോയിനിസിന് ശരീരത്തിന്റെ ഇടത് വശത്ത് വേദന അനുഭവപ്പെട്ടത്. തന്റെ ഏഴാം ഓവറിലെ ആദ്യ രണ്ട് പന്തുകൾ എറിഞ്ഞതിന് ശേഷമായിരുന്നു ഇത്. വേദന കലശലായതിനെത്തുടർന്ന് പിന്നാലെ സ്റ്റോയിനിസ് മൈതാനം വിടുകയായിരുന്നു. ഗ്ലെൻ മാക്സ്‌വെല്ലായിരുന്നു തുടർന്ന്‌ സ്റ്റോയിനിസിന്റെ ഓവർ പൂർത്തിയാക്കിയത്.